Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് ഡല്‍ഹി പോലീസ് റിക്രൂട്ട്‌മെന്റ്; ആകെ 4,669 ഒഴിവുകള്‍

ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരളത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും Kerala, Thiruvananthapuram, New Delhi, Police, Women, Salary, Online, Registration, Health & Fitness, Application, Examination, ssconline.nic.in., Recruitment.
തിരുവനന്തപുരം: (www.kvartha.com 28.09.2016) ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരളത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് 1,554 ഒഴിവുകളും പുരുഷന്മാര്‍ക്ക് 3,115 ഒഴിവുകളും ചേര്‍ത്ത് ആകെ 4,669 ഒഴിവുകളാണുള്ളത്. ശമ്പള സ്‌കെയില്‍ -PB1 -Rs. 5,200- 20,200 + ഗ്രേഡ് പേ Rs. 2000. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായിട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഒരു അംഗീകൃത ബോര്‍ഡ്/യൂണിവേഴ്‌സിറ്റി നടത്തുന്ന 10, +2 പരീക്ഷ പാസായിരിക്കണം. പ്രായപരിധി പുരുഷന്‍മാര്‍ക്ക് 18-21 വയസ്സും സ്ത്രീകള്‍ക്ക് 18-25 വയസ്സും ആണ്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി 2016 ഒക്‌ടോബര്‍ 10. നവംബര്‍ അവസാന വാരത്തോടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തും. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരം ഒക്‌ടോബര്‍ അവസാന വാരത്തോടെ ഉദ്യോഗാര്‍ഥികളെ അറിയിക്കുന്നതാണ്.

കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ നടത്തും. ഓണ്‍ലൈന്‍ പരീക്ഷ 2017 മാര്‍ച്ച് നാലാം തീയതി ഇന്ത്യയിലെ 85 കേന്ദ്രങ്ങളിലായാണ് ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന വൈബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് - http://ssconline.nic.in.

Kerala, Thiruvananthapuram, New Delhi, Police, Women, Salary, Online, Registration, Health & Fitness, Application, Examination, ssconline.nic.in., Recruitment.

Keywords: Kerala, Thiruvananthapuram, New Delhi, Police, Women, Salary, Online, Registration, Health & Fitness, Application, Examination, ssconline.nic.in., Recruitment.