Follow KVARTHA on Google news Follow Us!
ad
Posts

ഹിന്ദുസ്ഥാന്‍ കേബിള്‍സ് ലിമിറ്റഡ് അടച്ചുപൂട്ടലിന് കേന്ദ്ര മന്ത്രിസഭാ അനുമതി

കൊല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ കേബിള്‍സ് ലിമിറ്റഡ് (എച്ച്‌സിഎല്‍) അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന India, Central Government, New Delhi, Kolkata, Narendra Modi, PM, Unemployment, Public sector, HCL, SBI, Cabinet, Liability.
ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) കൊല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ കേബിള്‍സ് ലിമിറ്റഡ് (എച്ച്‌സിഎല്‍) അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 1956/2013 ലെ കമ്പനി നിയമം, 1947ലെ വ്യവസായ തര്‍ക്ക നിയമം, മറ്റു പ്രസക്തമായ നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണിത്. ജീവനക്കാര്‍ക്ക് 2007 ലെ ശമ്പള സ്‌കെയിലിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ സ്വയം വിരമിക്കല്‍, പിരിഞ്ഞു പോകല്‍ പാക്കേജ് നടപ്പാക്കും.

ഏപ്രില്‍ 15 മുതല്‍ അവര്‍ പിരിയുന്നതു വരെയുള്ള കാലയളവിലെ ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള മറ്റു ബാധ്യതകള്‍ ഇതേ വിധത്തില്‍ പരിഹരിക്കും. രോഗബാധിതമോ നഷ്ടത്തിലുള്ളതോ ആയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്തുകള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം എച്ച്സിഎല്ലിന്റെ സ്വത്തുകളും സ്ഥാവര ജംഗമ വസ്തുക്കളും സമയബന്ധിതമായി നീക്കം ചെയ്യും.

പൂട്ടിയ കമ്പനിയുടെ 2016 സെപ്റ്റംബര്‍ 30 വരെയുള്ള 1309.90 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും 3467.15 കോടിയുടെ സാമ്പത്തികേതര ബാധ്യതയും പലിശ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ വായ്പ ഇനത്തിലേക്ക് ഓഹരിയാക്കി മാറ്റും. എച്ച്‌സിഎല്ലിന് സുരക്ഷിത നിക്ഷേപം നല്‍കിയ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സമ്പൂര്‍ണ പലിശ ഒഴിവാക്കല്‍ ഉള്‍പ്പെടുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, 305.63 കോടി രൂപയുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളല്‍, വായ്പാ കരാര്‍ പ്രകാരം അവരുടെ അധീനതയിലുണ്ടായിരുന്ന കമ്പനിവക ഭൂമി തിരിച്ചു നല്‍കല്‍ എന്നിവയുടെ കാര്യത്തില്‍ ഉദാരമായ പിന്തുണയാണ് നല്‍കിയത്.

2003 ജനുവരി മുതല്‍ കമ്പനിയില്‍ ഉല്പാദനപരമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. തൊഴിലാളികള്‍ 2007ലെ ശമ്പള സ്‌കെയില്‍ പ്രകാരമുള്ള വേതനമാണ് വാങ്ങിയിരുന്നത്. ശമ്പളമില്ലാത്തതുമൂലം ജീവനക്കാര്‍ തങ്ങളുടെ അടിയന്തര സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഏറെ ബുദ്ധിമുട്ടുകയായിരുന്നു. സ്വയം വിരമിക്കല്‍, പിരിയല്‍ പാക്കേജ് നടപ്പാക്കുന്നതോടെ ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ക്ക് സാധിക്കും. പിരിഞ്ഞ ശേഷമുള്ള അവരുടെ പുനരധിവാസത്തിനും ഇത് സഹായകമാകും. സമയബന്ധിതമായി കമ്പനി അടച്ചുപൂട്ടല്‍ നടപടി പൂര്‍ത്തിയാക്കുന്നതിനൊപ്പം വിലപിടിപ്പുള്ള സ്വത്തുകള്‍ ഉപയോഗപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യും.

India, Central Government, New Delhi, Kolkata, Narendra Modi, PM, Unemployment, Public sector, HCL, SBI, Cabinet, Liability.

Keywords: India, Central Government, New Delhi, Kolkata, Narendra Modi, PM, Unemployment, Public sector, HCL, SBI, Cabinet, Liability.