Follow KVARTHA on Google news Follow Us!
ad
Posts

പാരിസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ India, Narendra Modi, PM, Ministers, Cabinet, Central Jail, New Delhi, Meeting, Climate, Development, Agreement, Paris.
ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് ഇത് നിലവില്‍ വരും. 2015 ഡിസംബര്‍ 12ന് 185 രാജ്യങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ പാരിസ് ഉടമ്പടിയില്‍ കഴിഞ്ഞ ഏപ്രില്‍ 22ന് ന്യൂയോര്‍ക്കില്‍ വച്ചാണ് ഇന്ത്യ ഒപ്പുവച്ചത്. ഇതുവരെ 191 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചുകഴിഞ്ഞു.

മൊത്തം ആഗോളവാതക പ്രസരണത്തിന്റെ 55% സംഭാവന ചെയ്യുന്ന 55 രാജ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പാരിസ് ഉടമ്പടി നിലവില്‍ വരുമെന്നാണ് വ്യവസ്ഥ. ആഗോള വാതകപ്രസരണത്തിന്റെ 47.79% പങ്കാളിത്തമുള്ളതായി കണക്കുകൂട്ടുന്ന 61 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയോ അംഗീകരിക്കുകയൊ ചെയ്തിട്ടുണ്ട്. ഉടമ്പടിയെ ഇന്ത്യ അംഗീകരിച്ചത് സമാന സാഹചര്യം നേരിടുന്ന കൂടുതല്‍ രാജ്യങ്ങള്‍ ആ ദിശയില്‍ തീരുമാനമെടുക്കാനും വൈകാതെ 51.89% ആയി എണ്ണം വര്‍ധിക്കാനും ഇടയാക്കും. ഈ വര്‍ഷം അവസാനത്തിനു മുമ്പുതന്നെ ഈ കൂട്ടായ്മയ്ക്ക് ശക്തി പകരുകയും സമ്മതം പ്രകടിപ്പിക്കുകയും ചെയ്ത് കൂടുതല്‍ രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിക്കും.

ഇതോടെ ഉടമ്പടി പ്രാബല്യത്തില്‍ വരികയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള നടപടികള്‍ക്ക് അത് കൂടുതല്‍ പ്രേരണയാവുകയും ചെയ്യും. ഉടമ്പടി അംഗീകരിക്കാനുള്ള തീരുമാനത്തോടെ അത് നടപ്പില്‍ വരുത്താന്‍ ഉത്തരവാദിത്തമുള്ള സുപ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. ഇന്ത്യക്കു ലഭിക്കുന്ന നിര്‍ണായക പങ്കാളിത്തം പാരിസ് ഉടമ്പടിയുടെ കാര്യത്തില്‍ സുദൃഡമായ സമവായം ഉണ്ടാക്കാന്‍ വിനിയോഗിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെയും കാലാവസ്ഥാ നീതിയുടെയും കാര്യത്തില്‍ പ്രതിബദ്ധതയുള്ള ആഗോള സമൂഹത്തിനിടയില്‍ ഇന്ത്യയുടെ പ്രതികരണാത്മകമായ നേതൃത്വത്തേക്കുറിച്ച് കുറേക്കേൂടി വ്യക്തതയുണ്ടാകാന്‍ മന്ത്രിസഭാ യോഗ തീരുമാനം ഇടയാക്കും.

പാരിസ് ഉടമ്പടി അംഗീകരിച്ചതോടെ, അതിന്റെ ദേശീയ നിയമങ്ങള്‍, വികസന അജന്‍ഡ, നടപ്പാക്കല്‍ സാധ്യതകള്‍ക്ക് വഴിതേടല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായി പൊരുതുന്നതിലെ ആഗോള പ്രതിബദ്ധത നിശ്ചയിക്കല്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നു പ്രഖ്യാപിക്കാന്‍കൂടി മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാലാവസ്ഥാ നടപടികളുടെ 2020നു ശേഷമുളള കാര്യത്തിലാണ് പാരിസ് ഉടമ്പടി നിര്‍ണായകമാകുന്നത്. 2020നു മുമ്പുള്ള കാലയളവില്‍ വികസിത രാഷ്ട്രങ്ങള്‍ ക്യോട്ടോ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചില വികസ്വര രാഷ്ട്രങ്ങള്‍ നിര്‍ബന്ധിത പ്രതിജ്ഞ എടുക്കുകയുമാണു ചെയ്യുന്നത്.

India, Narendra Modi, PM, Ministers, Cabinet, Central Jail, New Delhi, Meeting, Climate, Development, Agreement, Paris.

Keywords: India, Narendra Modi, PM, Ministers, Cabinet, Central Jail, New Delhi, Meeting, Climate, Development, Agreement, Paris.