Follow KVARTHA on Google news Follow Us!
ad

യുപി ഗവര്‍ണര്‍ ദേശീയ ഗാനാലാപനം പാതിവഴിയില്‍ നിര്‍ത്തിച്ചു

ലഖ്‌നൗ: (www.kvartha.com 31.10.2015) യുപി ഗവര്‍ണര്‍ രാം നായിക് ദേശീയ ഗാനം പാതിയില്‍ നിര്‍ത്താനാവശ്യപ്പെട്ടത് വിവാദമാകുന്നു. Utter Pradesh, Ram Naik, UP governor, stops band, Akhilesh Yadav, Yadav cabinet purge
ലഖ്‌നൗ: (www.kvartha.com 31.10.2015) യുപി ഗവര്‍ണര്‍ രാം നായിക് ദേശീയ ഗാനം പാതിയില്‍ നിര്‍ത്താനാവശ്യപ്പെട്ടത് വിവാദമാകുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മന്ത്രിസഭയില്‍ എത്തിയ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയായിരുന്നു സംഭവം.

ലഖ്‌നൗവിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഇത് പൂര്‍ത്തിയായതോടെ അഖിലേഷ് യാദവും രാം നായിക്കും ഉള്‍പ്പെടെ എല്ലാവരും അവരുടെ കസേരകളില്‍ നിന്നും എഴുന്നേറ്റു. ഇതോടെ രാജ്ഭവന്‍ ബാന്റ് ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങി.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നൂറ്റി നാല്പതാം ജന്മവാര്‍ഷീകത്തോടനുബന്ധിച്ച് ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കുമുള്ള സത്യപ്രതിജ്ഞയെടുക്കണമെന്ന് ചടങ്ങില്‍ സംബന്ധിച്ചവരോട് നായിക് ആവശ്യപ്പെട്ടു.

ദേശീയ ഗാനമാണ് ആലപിക്കുന്നതെന്ന് തിരിച്ചറിയാതെ, നായിക് ബാന്റിനോട് ദേശീയ ഗാനാലപനം നിര്‍ത്താന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. എന്നാല്‍ ബാന്റ് ആലാപനം തുടര്‍ന്നു. ഇതിനിടെ ഗവര്‍ണറെ ദേശീയ ഗാനമാണ് ആലപിക്കുന്നതെന്ന് അഖിലേഷ് യാദവ് ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണദ്ദേഹം അറ്റന്‍ഷനില്‍ നിന്നത്.

Uttar Pradesh governor Ram Naik on Saturday tried to stop a band from playing the national anthem soon after newly-inducted members of chief minister Akhilesh Yadav’s cabinet were sworn in at the Raj Bhawan in Lucknow.


SUMMARY: Uttar Pradesh governor Ram Naik on Saturday tried to stop a band from playing the national anthem soon after newly-inducted members of chief minister Akhilesh Yadav’s cabinet were sworn in at the Raj Bhawan in Lucknow.

Keywords: Utter Pradesh, Ram Naik, UP governor, stops band, Akhilesh Yadav, Yadav cabinet purge