Follow KVARTHA on Google news Follow Us!
ad

എയര്‍പോര്‍ട്ടിന് മുകളില്‍ പറക്കും തളിക? ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി: (www.kvartha.com 31.10.2015) ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. Delhi airport, IGI airport, Indian Air Force, ATC
ന്യൂഡല്‍ഹി: (www.kvartha.com 31.10.2015) ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. എയര്‍പോര്‍ട്ടിന് മുകളില്‍ അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യമുണ്ടായതായ റിപോര്‍ട്ടുകളെ തുടര്‍ന്നാണിത്. എയര്‍പോര്‍ട്ടിന് മുകളിലും ചുറ്റും പറക്കുന്ന വസ്തു ശ്രദ്ധയില്‌പെട്ടതായി ചിലര്‍ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ മൂന്ന് പ്രാവശ്യം പറക്കുന്ന വസ്തു കണ്ടതായി എയര്‍ ട്രാഫിക് കണ്ട്രോളര്‍ അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിക്കാനായി വ്യോമസേന ഹെലികോപ്റ്റര്‍ അയച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ചൊവ്വാഴ്ചയും റണ്‍ വേയ്ക്ക് മുകളില്‍ എടിസി പറക്കുന്ന വസ്തു കണ്ടിരുന്നു. എന്നാലിതിന്റെ തെളിവായി ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.

ഭുവനേശ്വറില്‍ നിന്നുള്ള എയര്‍ വിസ്താര വിമാനത്തിലെ പൈലറ്റാണ് ഇക്കാര്യം ആദ്യം റിപോര്‍ട്ട് ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു ഇത്. എയര്‍പോര്‍ട്ടിലിറങ്ങാന്‍ തുടങ്ങിയ വിമാനത്തിന് നേര്‍ക്ക് ലേസര്‍ രശ്മികള്‍ പതിച്ചെന്നും നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നുമാണ് പൈലറ്റ് എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചത്.

എയര്‍പോര്‍ട്ടിനകത്തോ പുറത്തോ ലേസര്‍ രശ്മികളുടെ ഉപയോഗം അധികൃതര്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ വെള്ളിയാഴ്ചയോടെയാണ് ഈ പറക്കുന്ന വസ്തുക്കള്‍ എയര്‍ ഫോഴ്‌സ് ഓഫീസറുടെ ശ്രദ്ധയില്‌പെട്ടത്.

Security agencies guarding Delhi’s Indira Gandhi International (IGI) Airport have been put on high alert following the ‘regular spotting’ of suspicious flying objects in and around the airport.


SUMMARY:
Security agencies guarding Delhi’s Indira Gandhi International (IGI) Airport have been put on high alert following the ‘regular spotting’ of suspicious flying objects in and around the airport.

Keywords: Delhi airport, IGI airport, Indian Air Force, ATC