Follow KVARTHA on Google news Follow Us!
ad

വിരമിക്കല്‍ മല്‍സരം എന്നും ആഗ്രഹിച്ചിരുന്നു; അതിനു പോലും അവസരം നല്‍കിയില്ല: സെവാഗ്

ഒരു വിരമിക്കല്‍ മല്‍സരം എന്നും ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. India, Sports, Cricket, Veerender Sewag,
ന്യൂഡല്‍ഹി: (www.kvartha.com 01.11.2015) ഒരു വിരമിക്കല്‍ മല്‍സരം എന്നും ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. സെലക്ടര്‍മാര്‍ എന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവരോട് ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ പങ്കെടുത്ത് വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിനു പോലും ഒരു അവസരം നല്‍കിയില്ല.

കളിക്കളത്തില്‍ നിന്നും വിരമിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ ദുഃഖം എന്നും മനസിലുണ്ട്. ഇതെല്ലാം ഒരു കായിക താരത്തിന്റെ ജീവിതത്തിലുള്ളതാണ്. സ്വന്തം രാജ്യത്തിനായി 13 വര്‍ഷം കളിച്ച കളിക്കാരന്‍ ഒരു വിരമിക്കല്‍ മല്‍സരത്തിന് അര്‍ഹനല്ലേയെന്നും സെവാഗ് ചോദിച്ചു. കളിക്കുമ്പോള്‍ ആരും വിചാരിക്കില്ല ഒരിക്കല്‍ വിരമിക്കേണ്ടി വരുമെന്ന് എന്നാല്‍ നഷ്ടപ്പെടുമ്പോഴാകും വിരമിക്കലിനെ കുറിച്ച് ആലോചിക്കുക സെവാഗ് പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു അഭിപ്രായ പ്രകടനം.

India, Sports, Cricket, Veerender Sewag.


Keywords: India, Sports, Cricket, Veerender Sewag.