Follow KVARTHA on Google news Follow Us!
ad

വിവരാവകാശ പ്രവര്‍ത്തകന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ച പ്രവര്‍ത്തകരെ ശിവസേന പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ലത്തൂര്‍: (www.kvartha.com 31.10.2015) വിവരാവകാശ പ്രവര്‍ത്തകന് നേര്‍ക്ക് ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ശിവസേനയുടെ അച്ചടക്ക നടപടി. Shiv Sena, RTI activist, Mallikarjun Bhaikatti, Latur, Aaditya Thackeray
ലത്തൂര്‍: (www.kvartha.com 31.10.2015) വിവരാവകാശ പ്രവര്‍ത്തകന് നേര്‍ക്ക് ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ശിവസേനയുടെ അച്ചടക്ക നടപടി. കുറ്റക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി യുവ സേന മേധാവി ആദിത്യ താക്കറെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ലത്തൂരിലായിരുന്നു സംഭവം.

ലത്തൂരിലെ നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് കേട്ടു. നാണം കെട്ട സംഭവത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും ശിവസേന മേധാവിയുടെ മകന്‍ കൂടിയായ ആദിത്യ ട്വീറ്റ് ചെയ്തു.

മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനത്തിന് ആതിഥേയത്വമരുളിയ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ കരിഓയില്‍ ആക്രമണമുണ്ടായി ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ശിവസേനയുടെ അടുത്ത ആക്രമണം.

ലത്തൂരിലെ വിവരാവകാശ പ്രവര്‍ത്തകനായ മല്ലികാര്‍ജ്ജുന്‍ ഭൈകതിക്ക് നേരെയായിരുന്നു ആക്രമണം. അദ്ദേഹത്തെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ചെയ്തു.

പ്രദേശത്തെ ഒരു സ്‌കൂളിന്റെ അനധികൃത നിര്‍മ്മാണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞതിനാണ് മല്ലികാര്‍ജ്ജുനന് നേര്‍ക്ക് ആക്രമണമുണ്ടായത്.

Shiv Sena has sacked party workers who blackened the face of an RTI activist in Latur in Marathwada region, Yuva Sena chief Aaditya Thackeray said on Saturday.


SUMMARY: Shiv Sena has sacked party workers who blackened the face of an RTI activist in Latur in Marathwada region, Yuva Sena chief Aaditya Thackeray said on Saturday.

Keywords: Shiv Sena, RTI activist, Mallikarjun Bhaikatti, Latur, Aaditya Thackeray