Follow KVARTHA on Google news Follow Us!
ad

സ്വര ഭാസ്‌കറിനെ പുകഴ്ത്തി സല്‍മാന്‍

തനു വെഡ്‌സ് മനു, രഞ്ജാന തുടങ്ങിയ ചിത്രങ്ങളിലെ സ്വഭാവ വേഷങ്ങളിലൂടെ ബോളിവുഡില്‍ പ്രശസ്തയായ താരമാണ് സ്വര ഭാസ്‌കര്‍. Salman Khan seems to be going gaga over her 'Prem Ratan Dhan Payo' co-star Swara Bhaskar, who plays the role of his sister in the flick.
(www.kvartha.com 01.11.2015) തനു വെഡ്‌സ് മനു, രഞ്ജാന തുടങ്ങിയ ചിത്രങ്ങളിലെ സ്വഭാവ വേഷങ്ങളിലൂടെ ബോളിവുഡില്‍ പ്രശസ്തയായ താരമാണ് സ്വര ഭാസ്‌കര്‍. സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേം രത്തന്‍ ധന്‍ പായോയില്‍ സല്‍മാന്റെ സഹോദരിയായി എത്തുന്നത് സ്വരയാണ്.

ഇപ്പോഴിതാ സ്വര ഭാസ്‌കറിനെ പുകഴ്ത്തി സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ തന്നെ എത്തിയിരിക്കുന്നു. സ്വര ഭാസ്‌കര്‍ വളരെയേറെ കഴിവുളളയാളാണെന്നാണ് സല്‍മാന്‍ പറയുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നടത്തിയ മുഖാമുഖത്തില്‍ ഒരാരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് സല്‍മാന്‍ ഇങ്ങനെ പ്രതികരിച്ചത്.

സല്‍മാനും സംവിധായകന്‍ സൂരജ് ബര്‍ജത്യയും 16 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രേം രത്തന്‍ ധന്‍ പായോ. സോനം കപൂറാണ് ചിത്രത്തിലെ നായിക. നവംബര്‍ 12ന് ചിത്രം തിയെറ്ററിലെത്തും.     
Swara Bhaskar Salman Khan

SUMMARY: Salman Khan seems to be going gaga over her 'Prem Ratan Dhan Payo' co-star Swara Bhaskar, who plays the role of his sister in the flick.

When a fan asked him about his experience of working with the actress during a live chat session on the film's official Twitter handle, the 49-year-old actor said that the 'Tanu weds Manu' actress is very talented.