Follow KVARTHA on Google news Follow Us!
ad

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ത്രില്ലര്‍ പരമ്പര കോപ്പിയടി വിവാദത്തില്‍

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് പ്രവേശന പരമ്പര വിവാദത്തില്‍. ഹിറ്റില്‍ നിന്നു സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന അമേരിക്കന്‍ ടിവി പരമ്പര ക്വാന്റിക്കോയാണ് നിയമനടപടി നേരിടുന്നത്. Bollywood actress Priyanka Chopra's international TV series 'Quantico' has run into a legal hassle.
(www.kvartha.com 31.10.2015) ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് പ്രവേശന പരമ്പര കോപ്പിയടി വിവാദത്തില്‍. ഹിറ്റില്‍ നിന്നു സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന അമേരിക്കന്‍ ടിവി പരമ്പര ക്വാന്റിക്കോയാണ് നിയമനടപടി നേരിടുന്നത്.

സിഎന്‍എന്‍ 1999 ല്‍ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലെ ഭാഗങ്ങള്‍ പരമ്പരയുടെ ചില കഥാസന്ദര്‍ഭങ്ങളില്‍ മോഷ്ടിച്ചു എന്നാണ് കേസ്. ജെമി ഹെല്ലന്‍, ബാര്‍ബറ ലെബോവിറ്റ്‌സ് ബിസിനസ് എക്‌സിക്യൂട്ടീവ് പോള്‍ പായിസ് എന്നിവരാണ് 35 പേജുള്ള പരാതി ക്വാന്റിക്കോയ്‌ക്കെതിരെ ലോസ് ആഞ്ചിലോസ് സുപ്പീരിയര്‍ കോടതിയില്‍ വ്യാഴാഴ്ച ഫയല്‍ ചെയ്തത്. ക്വാന്റിക്കോ പ്രൊഡ്യൂസര്‍ മാര്‍ക്ക് ഗോര്‍ഡന് എതിരായാണ് കേസ്.

ഡോക്യുമെന്ററിക്ക് വേണ്ടി എഫ്ബിഐ അക്കാദമിക്ക് ഉള്ളില്‍ ചിത്രീകരിച്ച രംഗങ്ങളാണ് പരമ്പരയ്ക്കായി സമ്മതമില്ലാതെ ഉപയോഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അലക്‌സ് പാരീഷ് എന്ന എഫ്ബിഐ ട്രെയിനിയെ ആണ് പരമ്പരയില്‍ പ്രിയങ്ക അവതരിപ്പിക്കുന്നത്.
     
Bollywood actress Priyanka Chopra's international TV series 'Quantico' has run into a legal hassle. A lawsuit has been filed against producer Mark Gordon, claiming that the idea for the American series was lifted from a 1999 documentary that aired on CNN.


SUMMARY: Bollywood actress Priyanka Chopra's international TV series 'Quantico' has run into a legal hassle. A lawsuit has been filed against producer Mark Gordon, claiming that the idea for the American series was lifted from a 1999 documentary that aired on CNN.