Follow KVARTHA on Google news Follow Us!
ad

അവസരങ്ങള്‍ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്; ചെന്നൈയിനെതിരെ സമനില

നിരവധി അവസരങ്ങള്‍ പാഴാക്കിയ നാലാം ഹോം മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ചെന്നൈയിനെതിരെ സമനില(1-1). Sports, Football, Kerala Blasters , Chennaiyin FC, ISL.
കൊച്ചി: (www.kvartha.com 01.11.2015) നിരവധി അവസരങ്ങള്‍ പാഴാക്കിയ നാലാം ഹോം മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ചെന്നൈയിനെതിരെ സമനില(1-1). ചെന്നൈയിന്‍ എഫ്‌സിക്കായി ആദ്യ പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് എലാനോയും (34), ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം പകുതിയില്‍ ക്രിസ് ഡാഗ്‌നലും (46) ഗോള്‍ നേടി. ഡാഗ്‌നലിന്റെ കരിയറിലെ 100ാം ഗോളാണിത്.

നാലു തുടര്‍തോല്‍വികള്‍ക്കു ശേഷമുള്ള സമനിലയുടെ ആശ്വാസത്തിനിടയിലും 52ാം മിനിറ്റില്‍ ഹോസു പ്രീറ്റോ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി പാഴാക്കിയത് ആരാധകര്‍ക്കും ടീമിനും നൊമ്പരക്കാഴ്ചയായി. സമനിലയുടെ പിന്‍ബലത്തില്‍ ലഭിച്ച ഒരു പോയിന്റുള്‍പ്പെടെ 10 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

75ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്് ബോക്‌സിന് പുറത്ത് മെന്‍ഡോസയുടെ മുഖത്ത് തൊഴിച്ച ബ്രൂണോ പെറോണ്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തേക്ക്. പന്തുമായി മുന്നേറാന്‍ ശ്രമിച്ച മെന്‍ഡോസയെ തടയാനുള്ള പെറോണിന്റെ ശ്രമമാണ് ചുവപ്പുകാര്‍ഡില്‍ കലാശിച്ചത്.

Sports, Football,  Kerala Blasters , Chennaiyin FC, ISL


Keywords: Sports, Football,  Kerala Blasters , Chennaiyin FC, ISL.