Follow KVARTHA on Google news Follow Us!
ad

ഈജിപ്ത് വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഐസില്‍ ഏറ്റെടുത്തു; വിശ്വസിക്കാനാകാതെ റഷ്യ

സിനായ്: (www.kvartha.com 31.10.2015) സിനായ് പര്‍വ്വതത്തില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. Egypt plain crash, ISISL, Russia,
സിനായ്: (www.kvartha.com 31.10.2015) സിനായ് പര്‍വ്വതത്തില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ശനിയാഴ്ചയാന് സിനായില്‍ വിമാനം തകര്‍ന്നുവീണത്. എന്നാല്‍ ഐസിലിന്റെ വാദം വിശ്വസിക്കാനാകാത്ത നിലയിലാണ് റഷ്യ.

224 പേരുമായി പോയ വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് 20 മിനിട്ടിനുള്ളിലായിരുന്നു ദുരന്തം. റഷ്യന്‍ ടൂറിസ്റ്റുകളുമായി ചെങ്കടലിലെ റിസോര്‍ട്ടില്‍ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തില്‌പെട്ടത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണതെന്നായിരുന്നു ഈജിപ്ത് നേരത്തേ പറഞ്ഞത്.

ഈജിപ്തിലെ പോരാളികള്‍ക്ക് റഷ്യന്‍ വിമാനം വെടിവെച്ചിടാനായി. 220 റഷ്യക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടു, ദൈവത്തിന് സ്തുതി എന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന പ്രസ്താവനയിലുള്ളത്. എന്നാല്‍ ഇത് വ്യക്തമായ വിവരമായി സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് റഷ്യ.

A militant group affiliated to Islamic State in Egypt claimed responsibility for the downing of a Russian passenger plane that crashed in Egypt’s Sinai peninsula on Saturday, and Russia expressed doubts regarding the claim which was circulated on Twitter.


SUMMARY: A militant group affiliated to Islamic State in Egypt claimed responsibility for the downing of a Russian passenger plane that crashed in Egypt’s Sinai peninsula on Saturday, and Russia expressed doubts regarding the claim which was circulated on Twitter.

Keywords: Egypt plain crash, ISISL, Russia,