Follow KVARTHA on Google news Follow Us!
ad

കൂട്ടുകാര്‍ക്കൊപ്പം ചുറ്റാന്‍ അച്ഛന്റെ പക്കല്‍ നിന്ന് 38 ലക്ഷം രൂപയും കവര്‍ന്നു പെണ്‍കുട്ടി കടന്നു

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ നിന്നു 38 ലക്ഷം രൂപ കവര്‍ന്നത് മകളാണെന്നു തെളിഞ്ഞു. പണം കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയേയും കാണാതാവുകയായിരുന്നു. First, Rs 38 lakh went missing from a builder's house on Tuesday. On Thursday, his 14-year-old daughter was "abducted" while three of her friends went missing too.
ന്യൂഡല്‍ഹി:(www.kvartha.com 01.11.2015) കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ നിന്നു 38 ലക്ഷം രൂപ കവര്‍ന്നത് മകളാണെന്നു തെളിഞ്ഞു. പണം കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയേയും കാണാതാവുകയായിരുന്നു. പതിനാലുകാരിയായ പെണ്‍കുട്ടിക്കൊപ്പം മൂന്നു സുഹൃത്തുക്കളെ കൂടി കാണാതായിട്ടുണ്ട്. പിന്നീട് ഡെറാഡൂണില്‍ വച്ച് പെണ്‍കുട്ടിയേയും കൂട്ടുകാരേയും പണം സഹിതം പൊലീസ് കണ്ടെത്തി. സ്‌കൂള്‍ ജീവിതം വിരസമായതിനാലാണ് കൂട്ടുകാരെയും കൂട്ടി പെണ്‍കുട്ടി നാട് ചുറ്റാന്‍ പോകാന്‍ തീരുമാനിച്ചത്. ഷോപ്പിങ് ഒക്കെ നടത്തി തിരികെ വരാനായിരുന്നു തീരുമാനം.

സ്‌കൂള്‍ ജീവിതത്തില്‍ നിന്നു അവധിയെടുത്തു വീട്ടില്‍ ഇരുന്നു പഠിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താത്പര്യം. ടിവിയില്‍ ഒരു ചിത്രത്തിന്റെ റീമേക്ക് വാര്‍ത്തയും അതിന്റെ കഥയും കേട്ടതോടെയാണ് വീട് വിട്ടു പോകാനുളള ആശയം പെണ്‍കുട്ടിക്ക് തോന്നിയതെന്നു പറഞ്ഞതായി പൊലീസ് പറഞ്ഞു. കൂട്ടുകാരോട് നിര്‍ദേശം പറഞ്ഞതോടെ അവരും സമ്മതിച്ചു. അതനുസരിച്ച് സുഹൃത്ത് സംഘം ഡെറാഡൂണിലേക്ക് പോകാന്‍ തീരുമാനിച്ചു.

പോകാനുളള പണം എല്ലാവരും കൂടെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.അച്ഛന് ആയിടെ ഭൂമിയിടപാടില്‍ നിന്നു കിട്ടിയ പണം സേഫില്‍ ഇരിക്കുന്നതായി പെണ്‍കുട്ടിക്ക്‌
അറിയാമായിരുന്നു. അച്ഛനും അമ്മയും പുറത്തു പോയ സമയം നോക്കി സേഫ് പൊളിച്ചാണ് ഇവള്‍ പണവുമായി കടന്നത്. ആദ്യം മോഷ്ടാക്കളാണ് പണം മോഷ്ടിച്ചതെന്നു കരുതിയതെങ്കിലും പെണ്‍കുട്ടിയെ കാണാതായിട്ടുണ്ടെന്നു മനസിലായതോടെ പെണ്‍കുട്ടിയാണ് സംഭവത്തിന് പിന്നിലെന്നു പൊലീസിന് ഉറപ്പായി.

കുട്ടിക്കൊപ്പം കാണാതായത് ആണ്‍ സുഹൃത്തുക്കളായതിനാല്‍ അവരും കൂടി അറിഞ്ഞു കൊണ്ടാണ് പണം എടുത്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്നു ടാക്‌സിയിലാണ്‌ സംഘം ഡെറാഡൂണിലേക്ക് കടന്നത്. ഈ വിവരം പൊലീസിന് ലഭിച്ചതോടെയാണ് പെണ്‍കുട്ടിയേയും സംഘത്തേയും കണ്ടെത്തിയത്.
       
First, Rs 38 lakh went missing from a builder's house on Tuesday. On Thursday, his 14-year-old daughter was "abducted" while three of her friends went missing too. On Saturday, the girls and the cash — most of it — were found in Dehradun. What unfolded was the story of a bored schoolgirl and her devious plans for an escapade with friends, with a shopping spree thrown in.


SUMMARY: First, Rs 38 lakh went missing from a builder's house on Tuesday. On Thursday, his 14-year-old daughter was "abducted" while three of her friends went missing too. On Saturday, the girls and the cash — most of it — were found in Dehradun. What unfolded was the story of a bored schoolgirl and her devious plans for an escapade with friends, with a shopping spree thrown in.