Follow KVARTHA on Google news Follow Us!
ad

ദീപികയെ കാത്ത് ഹോളിവുഡ്

ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് ദീപിക പദുക്കോണ്‍. പല പുതുമുഖ നടിമാരും എന്തിനേറെ പ്രശസ്ത നടിമാര്‍ വരെ ദീപികയെ റോള്‍ മോഡലായി കാണുന്നവരാണ്. Bollywood actress Deepika Padukone is gearing up to explore avenues in the West. The actress, who was offered ‘Fast & Furious 7’, said that she is now ready to star in projects in Hollywood.
(www.kvartha.com 01.11.2015) ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് ദീപിക പദുക്കോണ്‍. പല പുതുമുഖ നടിമാരും എന്തിനേറെ പ്രശസ്ത നടിമാര്‍ വരെ ദീപികയെ റോള്‍ മോഡലായി കാണുന്നവരാണ്. ഇപ്പോഴിതാ അങ്ങു ഹോളിവുഡ് വരെ ദീപികയുടെ പ്രശസ്തി എത്തിയിരിക്കുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 എന്ന ആക്ഷന്‍ ത്രില്ലര്‍ സീരിസിലൂടെയാണ് ദീപിക ഹോളിവുഡിലേക്ക് ചുവടുവയ്ക്കുന്നതെന്നാണ് വാര്‍ത്തകള്‍.

മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെയാണ് ഹോളിവുഡ് പ്രവേശനത്തെക്കുറിച്ച് താരം മനസ് തുറന്നത്. ഹോളിവുഡില്‍ നിന്ന് വളരെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു വേഷം തേടിയെത്തിയിട്ടുണ്ട്. വളരെയധികം പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നതെന്നും ദീപിക പറയുന്നു. മുന്‍ കാമുകനായ രണ്‍ബീര്‍ കപൂര്‍ നായകനായ തമാശയാണ് ദീപ്‌സിന്റെ ഉടന്‍ പുറത്തിറങ്ങാനുളള ചിത്രം.

ബച്ച്‌നാ യേ ഹസീനോ, യേ ജവാനി ഹൈ ദിവാനി എന്നീ ചിത്രങ്ങളില്‍ കണ്ട സ്‌ക്രീന്‍ കെമിസ്ട്രി പുതിയ ചിത്രത്തിലും പഴയ ഇണക്കുരുവികള്‍ ആവര്‍ത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ കൂടിയവരെയെല്ലാം തമാശകള്‍ പറഞ്ഞു കൈയിലെടുത്തു ദീപിക. 

നായകനായ രണ്‍ബീര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നതിനാല്‍ ചടങ്ങിന് എത്തിയിരുന്നില്ലെങ്കിലും സ്‌കൈപ്പിലൂടെ മ്യൂസിക് ലോഞ്ചിന്റെ ഭാഗമായി താരം. ജീന്‍സും ഫ്രണ്ട് ഓപ്പണ്‍ ലോങ് ടോപ്പും അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ചടങ്ങിന്റെ തുടക്കം മുതല്‍ അവസാനം വരെ വളരെ ചുറുചുറുക്കോടെ കാണപ്പെട്ട ദീപിക മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇതേ ഊര്‍ജത്തില്‍ തന്നെ മറുപടി നല്‍കി. വേദിയിലെത്തിയ ദീപിക ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും ചെയ്തിരുന്നു. തമാശയുടെ സംവിധായകന്‍ ഇംതിയാസ് അലിയും പതിവ് സ്റ്റൈലില്‍ ചടങ്ങിന് എത്തിയിരുന്നു. സജിദ് നദിയാദ്‌വാലയാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ തമാശ തിയെറ്ററുകളിലെത്തും.
Deepika Padukone hollywood
       
SUMMARY: Bollywood actress Deepika Padukone is gearing up to explore avenues in the West. The actress, who was offered ‘Fast & Furious 7’, said that she is now ready to star in projects in Hollywood.

Speaking at the MAMI movie mela, Deepika said: “There has been interest coming in from Hollywood and I will explore it now. I am very ambitious and am here(Bollywood) for a long time.”