Follow KVARTHA on Google news Follow Us!
ad

നിതീഷ് കുമാറിന്റെ പരസ്യം പാക് വെബ്‌സൈറ്റില്‍! ബി ജെ പി നേതാക്കൾക്ക് സാമാന്യ ബുദ്ധി പോലുമില്ലെന്ന് ട്വിറ്ററിൽ വിമർശനം

ന്യൂഡല്‍ഹി: (www.kvartha.com 31.10.2015) കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിക്കും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡിക്കുമെതിരെ ട്വിറ്ററേറ്റികള്‍. BJP, Union Minister, Rajiv Pratap Rudy, Sushil Kumar Modi
ന്യൂഡല്‍ഹി: (www.kvartha.com 31.10.2015) കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിക്കും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡിക്കുമെതിരെ ട്വിറ്ററേറ്റികള്‍. സാമാന്യ ബുദ്ധിപോലുമില്ലാതെ ഇരുവരും നടത്തിയ ട്വീറ്റാണ് ട്വിറ്ററേറ്റികള്‍ക്ക് തമാശയായത്.

പാക് മീഡിയ വെബ്‌സൈറ്റായ ഡോണ്‍. കോമില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരസ്യമിട്ടതിന്റെ കാരണം വ്യക്തമാക്കണമെന്നായിരുന്നു രാജീവ് പ്രതാപ് റൂഡിയുടെ ട്വീറ്റ്. ഏത് വോട്ടര്‍മാരെ സ്വാധീനിക്കാനാണിതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സമാനമായ ട്വീറ്റ് സുശീല്‍ മോഡിയും നടത്തി. ഉപഭോക്താക്കളുടെ ലൊക്കേഷന്‍ അനുസരിച്ച് പ്രത്യക്ഷപ്പെടുന്ന ഗൂഗിള്‍ പരസ്യമാണിതെന്ന് ശ്രദ്ധിക്കാതെയായിരുന്നു ഇരുവരുടേയും ട്വീറ്റ്.

എന്നാല്‍ സംഭവം വന്‍ തമാശയായതോടെ നേതാക്കളെ പരിഹസിച്ച് ട്വീറ്റുകളുടെ പ്രവാഹമായി. ഇതിനിടെ നേതാക്കള്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.

Minister of state for skill development and entrepreneurship Rajiv Pratap Rudy and senior BJP leader Sushil Kumar Modi on Friday got trolled on Twitter after posting screenshots of a Pakistan media website displaying Bihar CM Nitish Kumar’s election advertisement.


SUMMARY: Minister of state for skill development and entrepreneurship Rajiv Pratap Rudy and senior BJP leader Sushil Kumar Modi on Friday got trolled on Twitter after posting screenshots of a Pakistan media website displaying Bihar CM Nitish Kumar’s election advertisement.

Keywords: BJP, Union Minister, Rajiv Pratap Rudy, Sushil Kumar Modi