Follow KVARTHA on Google news Follow Us!
ad

അനുപം ഖേറിനെ കാണികള്‍ കൂവി തോല്പിച്ചു

മുംബൈ: (www.kvartha.com 31.10.2015) ബോളീവുഡ് നടന്‍ അനുപം ഖേറിനെ കാണികള്‍ കൂവി തോല്പിച്ചു.Tata literature Live Festival, Anupam Kher, Shobha Dey,
മുംബൈ: (www.kvartha.com 31.10.2015) ബോളീവുഡ് നടന്‍ അനുപം ഖേറിനെ കാണികള്‍ കൂവി തോല്പിച്ചു. ടാറ്റ ലിറ്ററേച്വര്‍ ലൈവ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. പരിപാടിയുടെ ഭാഗമായി ഒരു സംവാദവും സംഘടിപ്പിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ആസന്നമായ അപകടത്തില്‍ എന്നതായിരുന്നു വിഷയം. ഇതില്‍ ബിജെപി വക്താവ് നളിന്‍ കോഹ്ലിയും ഖേറും മോഡി സര്‍ക്കാരിന് അനുകൂലമായും ശോഭ ഡേയും സുധീന്ദ്ര കുല്‍ക്കര്‍ണിയും പ്രതികൂലമായും സംസാരിച്ചു.

സംസാരിക്കാനായി ഖേര്‍ എണീറ്റ ഉടനെയായിരുന്നു കാണികളുടെ കൂവല്‍. ശോഭ ഡേയുടെ ഭൂതകാലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് കാണികളെ പ്രകോപിപ്പിച്ചത്.

നേരത്തേ ശോഭ ഡേ ഒരു ഫിലിം മാഗസിന്റെ എഡിറ്ററായിരുന്നുവെന്നും സിനിമ താരങ്ങള്‍ ആര്‍ക്കൊപ്പമാണ് അന്തിയുറങ്ങുന്നതെന്നും അച്ചടിക്കുന്ന ഒരു മാസികയായിരുന്നു ഇതെന്നും ഖേര്‍ പറഞ്ഞു.

ഒരു ചായക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് സഹിക്കാനാകാത്ത ചിലരുടെ അജണ്ടയാണ് മോഡിയെ വിമര്‍ശിക്കുന്നതിന് പിന്നിലെന്നും ഖേര്‍ പറഞ്ഞു.

കൂവുന്ന കാണികളെ പണം നല്‍കി വരുത്തിച്ചതാണെന്ന ഖേറിന്റെ വാക്കുകള്‍ കൂവല്‍ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും ചെയ്തു.

MUMBAI -- Actor Anupam Kher was booed by audience as a debate at a literary festival here on freedom of speech heated up, with the actor wondering aloud if it was a paid audience.


SUMMARY: MUMBAI -- Actor Anupam Kher was booed by audience as a debate at a literary festival here on freedom of speech heated up, with the actor wondering aloud if it was a paid audience.

Keywords: Tata literature Live Festival, Anupam Kher, Shobha Dey,