Follow KVARTHA on Google news Follow Us!
ad

മകന്റെ വിവാഹത്തിന് കേന്ദ്ര മന്ത്രിയുടെ സമ്മാനം ഓഡി കാര്‍

കേന്ദ്ര നിയമകാര്യ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മകന്റെ കല്യാണത്തിന് ഗൗഡയുടെ സമ്മാനം ഓഡി കാര്‍. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിന്റെ കല്യാണമാണ് വെളളിയാഴ്ച. Union law minister DV Sadananda Gowda and his wife Datty presented their son Karthik a luxury Audi A6 on his marriage on Friday . The car costs Rs 1.25 crore.
മടിക്കേരി:(www.kvartha.com 30.10.2015) കേന്ദ്ര നിയമകാര്യ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മകന്റെ കല്യാണത്തിന് ഗൗഡയുടെ സമ്മാനം ഓഡി കാര്‍. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിന്റെ കല്യാണമാണ് വെളളിയാഴ്ച. ഇതിന് മുന്നോടിയായാണ് ഒന്നേകാല്‍ കോടി രൂപയുടെ ഓഡി കാര്‍ ഗൗഡയും ഭാര്യ ദത്തിയും ചേര്‍ന്ന് മകന്‍ സമ്മാനിച്ചത്.

കുടകിലെ ഹോട്ടല്‍ വ്യവസായിയുടെ മകള്‍ സ്വാതിയാണ് കാര്‍ത്തിക്കിന്റെ വധു. വലിയ ആര്‍ഭാടമായാണ് വിവാഹം നടത്തുന്നത്. 10,000ത്തോളം അതിഥികളെയാണ് വിവാഹത്തിന് പ്രതീക്ഷിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വിവാഹം.

നടി മൈത്രയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയാണ് കാര്‍ത്തിക്. കാര്‍ത്തിക് തന്നെ വിവാഹ വാഗ്ദാനം നല്‍കി ചതിച്ചതായും, കാര്‍ത്തിക് 2014ല്‍ തന്നെ വിവാഹം കഴിച്ചതായും മൈത്ര പറഞ്ഞിരുന്നു.

Union law minister DV Sadananda Gowda and his wife Datty presented their son Karthik a luxury Audi A6 on his marriage on Friday . The car costs Rs 1.25 crore. Karthik will marry Rajashri, alias Swathy, the daughter of Koodakandi Nanaiah, a hotelier, at the Kushalnagar Raitha Sahakara Bhavan in Kodagu.


SUMMARY: Union law minister DV Sadananda Gowda and his wife Datty presented their son Karthik a luxury Audi A6 on his marriage on Friday . The car costs Rs 1.25 crore. Karthik will marry Rajashri, alias Swathy, the daughter of Koodakandi Nanaiah, a hotelier, at the Kushalnagar Raitha Sahakara Bhavan in Kodagu.