Follow KVARTHA on Google news Follow Us!
ad

തമിഴ് ഹാസ്യനടന്‍ വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

പ്രശസ്ത തമിഴ് ഹാസ്യനടന്‍ വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍(13)അന്തരിച്ചു. ഡെങ്കി പനി chennai, Brothers, Family, hospital, Treatment, Cinema, Entertainment,
ചെന്നൈ: (www.kvartha.com 30.10.2015) പ്രശസ്ത തമിഴ് ഹാസ്യനടന്‍ വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍(13)അന്തരിച്ചു. ഡെങ്കി പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ വടപളനി എസ്ആര്‍എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകന്റെ അപ്രതീക്ഷിത മരണം വിവേകിനേയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. അരുള്‍സെല്‍വിയാണ് പ്രസന്നകുമാറിന്റെ മാതാവ്. അമൃത നന്ദിനി, തേജസ്വിനി എന്നിവര്‍ സഹോദരങ്ങളാണ്. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മികച്ച കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റുമായിരുന്നു പ്രസന്നകുമാര്‍.

സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ പ്രസന്നകുമാറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
വിവേകിനും കുടുംബത്തിനും ദുരന്തത്തില്‍ നിന്നും കരയറാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി നടി ശ്രേയ റെഡ്ഡി പറഞ്ഞു. ഹൃദയഭേദകമായ വാര്‍ത്തയാണിതെന്നായിരുന്നു നടി ഖുശ്ബുവിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

നടി സോന ഹെയ്ഡന്‍, നടന്‍ പ്രസന്ന, നിതിന്‍ സത്യ, നസ്രിയ നസിം, നടന്‍ റോബോ ശങ്കര്‍, സംവിധായകന്‍ ശശികുമാര്‍ തുടങ്ങി സിനിമാലോകത്തെ പ്രമുഖര്‍ പ്രസന്നകുമാറിന്റെ മരണത്തില്‍ നടക്കവും ദു:ഖവും രേഖപ്പെടുത്തി. ചെന്നൈയിലുള്ള സിനിമാ പ്രവര്‍ത്തകര്‍ വിവേകിന്റെ വീട്ടിലെത്തിയും ആദരാഞ്ജലിയര്‍പ്പിച്ചു.

 Tamil comedian Vivek's son Prasanna Kumar passes away; actor asks for privacy,Chennai, Brothers, Family, hospital, Treatment, Cinema, Entertainment.


Also Read:
ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു
Keywords: Tamil comedian Vivek's son Prasanna Kumar passes away; actor asks for privacy,Chennai, Brothers, Family, hospital, Treatment, Cinema, Entertainment.