Follow KVARTHA on Google news Follow Us!
ad

ബാര്‍കോഴ കേസ്: ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ല, അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് സെന്‍കുമാര്‍

ബാര്‍കോഴ കേസില്‍ ജേക്കബ് തോമസ് അന്വേഷണം നടത്തിയിട്ടില്ലെന്നുംThiruvananthapuram, Vigilance case, K.M.Mani, Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2015) ബാര്‍കോഴ കേസില്‍ ജേക്കബ് തോമസ് അന്വേഷണം നടത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്നും ഡി.ജി.പി ടി.പി.സെന്‍കുമാര്‍. അച്ചടക്ക ലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകുമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് മേധാവി വിന്‍സന്‍ .എം. പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ബാര്‍കോഴ കേസില്‍ അദ്ദേഹം നടത്തിയത് സ്വാഭാവിക ഇടപെടല്‍ മാത്രമാണെന്നും ടി.പി.സെന്‍കുമാര്‍ വ്യക്തമാക്കി. അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അപ്പോള്‍ മറുപടി നല്‍കാമെന്ന് ജേക്കബ് തോമസും പ്രതികരിച്ചു.

ബാര്‍കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ്
കോടതിയുടേത് നല്ല വിധിയെന്നായിരുന്നു കഴിഞ്ഞദിവസം ജേക്കബ് തോമസ് പറഞ്ഞത്. ബാര്‍കോഴ കേസില്‍ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നു ബോധ്യമായതിനാലാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ കൂടിയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്.