Follow KVARTHA on Google news Follow Us!
ad

ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന്ന മൈക്കിള്‍ ജാക്‌സണ്‍ന്റെ ഡാന്‍സിന്റെ രഹസ്യം പുറത്തുവന്നു

പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സണ്‍ന്റെ സംഗീതവും അവതരണവും ഏതൊരു ആസ്വാദകനേയുംLondon, Media, Report, World,
ലണ്ടന്‍: (www.kvartha.com 30.10.2015) പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സണ്‍ന്റെ സംഗീതവും അവതരണവും ഏതൊരു ആസ്വാദകനേയും അമ്പരപ്പിക്കാറുണ്ട്. പിഞ്ചുകുട്ടികള്‍ വരെ അദ്ദേഹത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകണ്ട് നോക്കിയിരിക്കാറുണ്ട്.

പലപ്പോഴും ആരാധകര്‍ അസാധ്യമെന്ന് കരുതുന്ന ഡാന്‍സ് സ്‌റ്റെപ്പുകളാണ് ജാക്‌സണ്‍ അവതരിപ്പിച്ചിരുന്നത്. സ്മൂത്ത് ക്രിമിനല്‍സെന്ന ആല്‍ബത്തിലെ ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന്ന മൈക്കിള്‍ ജാക്‌സണ്‍ന്റെ സ്‌റ്റെപ്പ് എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട്.

ശരീരത്തോട് ബന്ധിച്ച ചരടുകളുടെ സഹായത്തോടെയാണ് ജാക്‌സണ്‍ ഈ ചുവടുകളൊക്കെ വെക്കുന്നതെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്റ്റെപ്പിന്റെ രഹസ്യം പുറത്തുവന്നിരിക്കയാണ്. മിറര്‍ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈക്കല്‍ ജാക്‌സണും അദ്ദേഹത്തിന്റെ ടീമും നിര്‍മ്മിച്ച പ്രത്യേക തരത്തിലുള്ള ഷൂവാണ് ജാക്‌സണ്‍ന്റെ ചുവടുകളെ സഹായിക്കുന്നതെന്ന സത്യമാണ് ഇപ്പോള്‍ പുറത്തായത്.

ഷൂവിന്റെ ഹീലില്‍ ചെയ്തിട്ടുള്ള സൂത്രപണികള്‍ ഇത്തരം ചലനങ്ങള്‍ക്ക് സഹായിക്കും. ഏതായാലും ഈ ഷൂവിന്റെ പേറ്റന്റ് മൈക്കിള്‍ ജാക്‌സണും ഡെന്നിസ് ടോപ്കിന്‍സുമായിരുന്നു. ഇപ്പോള്‍ മൈക്കിള്‍ ജാക്‌സണ്‍ന്റെ ഷൂ ഹാര്‍ഡ് റോക്ക് കഫേയുടെ മോസ്‌കോ ബ്രാഞ്ചില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കയാണ്.

Secret behind Michael Jackson's gravity-defying dance move in Smooth Criminal finally revealed, London, Media, Report, World.


Also Read:
ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു

Keywords: Secret behind Michael Jackson's gravity-defying dance move in Smooth Criminal finally revealed, London, Media, Report, World.