Follow KVARTHA on Google news Follow Us!
ad

ഛോട്ടാ രാജന് 5000 കോടിയുടെ സമ്പാദ്യം; രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരും

പോലീസ് പിടിയിലായ അധോലോക നായകന്‍ ഛോട്ടാ രാജന് 5000 കോടി രൂപയുടെ സമ്പാദ്യമുളളതായി റിപ്പോര്‍ട്ട്. മുംബൈ പോലീസിന്റെ കണക്കുപ്രകാരം രാജന് 4000- 5000 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഇതില്‍ A squad of Mumbai Police Crime Branch would be part of the team which would travel to Bali to bring back underworld don Chhota Rajan and would also brief the Union Home Ministry on the process of documenting the offences committed by the gangster.
മുംബൈ: (www.kvartha.com 30.10.2015) പോലീസ് പിടിയിലായ അധോലോക നായകന്‍ ഛോട്ടാ രാജന് 5000 കോടി രൂപയുടെ സമ്പാദ്യമുളളതായി റിപ്പോര്‍ട്ട്. മുംബൈ പോലീസിന്റെ കണക്കുപ്രകാരം രാജന് 4000- 5000 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഇതില്‍ പകുതിയും ഇന്ത്യയിലാണ്. പ്രത്യേകിച്ചും മുംബൈയിലും പരിസര പ്രദേശത്തും. ചൈനയിലും ഇന്തൊനീഷ്യയിലും ഹോട്ടലുകളും സിംഗപ്പൂരിലും തായ്‌ലന്‍ഡിലും ജ്വല്ലറികളുമുണ്ടെന്നാണു വിവരം.

ഇപ്പോള്‍ ബാലി പോലീസിന്റെ കസ്റ്റഡിയിലുളള രാജനെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്കായി മുംബൈ ക്രൈംബ്രാഞ്ച് സംഘം ഇന്തൊനീഷ്യയിലെ ബാലിയിലേക്കു പോകും. തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്കു 15 ദിവസത്തെ സമയം ബാലി അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.

ബാലി പോലീസ് വ്യാഴാഴ്ച ആറു മണിക്കൂര്‍ ചോദ്യംചെയ്തില്‍ നിന്നാണ് നിര്‍ണായകമായ പല കാര്യങ്ങളും രാജന്‍ വെളിപ്പെടുത്തിയത്. തന്റെ ജീവന് ഭീഷണിയുളളതായി രാജന്‍ പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങാന്‍ രാജന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.

ഛോട്ടാ രാജനെ എപ്പോഴാണു മുംബൈയില്‍ എത്തിക്കുന്നതെന്നു വ്യക്തമല്ലെങ്കിലും ആര്‍തര്‍ റോഡ് ജയിലില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തൂക്കിലേറ്റപ്പെട്ട പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ താമസിപ്പിച്ചിരുന്ന അണ്ഡ സെല്ലാണു രാജനു വേണ്ടി ഒരുക്കുന്നത്. ദാവൂദ് ഇബ്രാഹിം സംഘത്തില്‍നിന്നു കടുത്ത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജയിലിലും അതീവ സുരക്ഷ ഉറപ്പാക്കും.

മാധ്യമപ്രവര്‍ത്തകന്‍ ജെ. ഡേയുടേത് അടക്കം 20 കൊലപാതകങ്ങള്‍, ലഹരിമരുന്നു കടത്ത്, ആയുധ കള്ളക്കടത്ത്, ഭീഷണപ്പെടുത്തി പണം തട്ടല്‍ തുടങ്ങി 75 കേസുകളാണു മുംബൈയില്‍ ഛോട്ടാ രാജനെതിരെയുള്ളത്.

 A squad of Mumbai Police Crime Branch would be part of the team which would travel to Bali to bring back underworld don Chhota Rajan and would also brief the Union Home Ministry on the process of documenting the offences committed by the gangster.  Mumbai Police spokesperson Dhananjay Kulkarni said, "One officer from our force has left for Delhi today, who would be briefing the Home Ministry with reference to the communique made to us on Tuesday."


SUMMARY: A squad of Mumbai Police Crime Branch would be part of the team which would travel to Bali to bring back underworld don Chhota Rajan and would also brief the Union Home Ministry on the process of documenting the offences committed by the gangster.

Mumbai Police spokesperson Dhananjay Kulkarni said, "One officer from our force has left for Delhi today, who would be briefing the Home Ministry with reference to the communique made to us on Tuesday."