Follow KVARTHA on Google news Follow Us!
ad

സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് വധശിക്ഷ

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന സോഫ്റ്റ് വെയര്‍ എഞ്ചിനീയറെMumbai, Court, Complaint, Police, Arrest, National,
മുംബൈ: (www.kvartha.com 30.10.2015) റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചന്ദ്രഭാന്‍ സനാപിന് കോടതി വധശിക്ഷ വിധിച്ചു. എഞ്ചിനീയറായ എസ്‌തേര്‍ അനുഹ്യ(23) യെ പീഡിപ്പിച്ചു കൊന്ന കേസില്‍ മുംബൈ പ്രത്യേക കോടതിയുടേതാണ് വിധി.

പ്രത്യേക വനിതാ കോടതി ജഡ്ജി വൃശാലി ജോഷിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് മുംബൈ വിചാരണക്കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ച ജഡ്ജി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അഭിപ്രായപ്പെട്ടു. ശിക്ഷ സമൂഹത്തിന് പാഠമാകുമെന്ന് കോടതി നിരീക്ഷിച്ചു.

2014 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുര്‍ള ലോകമാന്യ തിലക് റയില്‍വേ സ്‌റ്റേഷനിലിറങ്ങിയ എസ്‌തേര്‍ അനുഹ്യയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ പത്ത് ദിവസത്തിന് ശേഷമാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

റെയില്‍വേ സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പിന്നീട് കുറ്റം സമ്മതിച്ചിരുന്നു. ഡി.എന്‍.എ പരിശോധന, എസ്‌തേറിന്റെ മോതിരം, ബാഗ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയായിരുന്നു പ്രധാന തെളിവുകള്‍.

Mumbai man sentenced to death for molesting, murdering techie, Mumbai, Court, Complaint, Police, Arrest, National.


Also Read:
ഉളിയത്തടുക്കയിലെ വീടിന് തീപിടിച്ചത് ഷോട്ട് സര്‍ക്യൂട്ട് മൂലം; ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു, 12 ലക്ഷം രൂപയുടെ നഷ്ടം

Keywords: Mumbai man sentenced to death for molesting, murdering techie, Mumbai, Court, Complaint, Police, Arrest, National.