Follow KVARTHA on Google news Follow Us!
ad

ഏഴുവയസ്സുകാരന്റെ നീരുവച്ച കാലില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഒച്ച്

ഏഴുവയസ്സുകാരന്റെ നീരുവച്ച കാലില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഒച്ച്. ഓടിച്ചാടി hospital, Treatment, Doctor, World,
കാലിഫോര്‍ണിയ: (www.kvartha.com 30.10.2015) ഏഴുവയസ്സുകാരന്റെ നീരുവച്ച കാലില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഒച്ച്. ഓടിച്ചാടി നടന്നുകൊണ്ടിരുന്ന ഏഴുവയസുകാരന്റെ കാല്‍ പെട്ടെന്നാണ് നീരുവെച്ചു തുടങ്ങിയത്.

കാല്‍ വീങ്ങിയതോടെ രക്ഷിതാക്കള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഒരു ചെറിയ മുറിവ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ കുട്ടി വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങിയതോടെ  ആശുപത്രിയിലെത്തി ചികിത്സ നല്‍കി. ഒരു ഫലവും കണ്ടില്ല. പിന്നെയും നീരുവെക്കുക മാത്രമാണ് ഉണ്ടായത്.

കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ പോള്‍ എന്ന ഏഴുവയസുകാരനാണ് പെട്ടെന്നൊരുദിവസം കാലിന് നീരുവെച്ചുതുടങ്ങിയത്. ഡോക്ടറെ കാണിച്ചപ്പോള്‍ അണുബാധക്കുള്ള മരുന്ന് നല്‍കി. പക്ഷേ കാല്‍ നീരുവയ്ക്കുന്നത് തുടര്‍ന്നു. ഒരു ഓറഞ്ചിന്റെ വലുപ്പത്തില്‍ കാലില്‍ നീരുണ്ടായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

തുടര്‍ന്ന് ഡോക്ടര്‍ മുറിവ് പരിശോധിച്ചപ്പോള്‍ ഒരു കറുത്ത വസ്തു ഉള്ളിലിരിക്കുന്നത് കണ്ടെത്തി. അത് ഒരു പാറയുടെ കഷ്ണമായിരിക്കാമെന്നാണ് ആദ്യം കരുതിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഒരിനം ഒച്ച് ആയിരുന്നെന്ന് മനസ്സിലായി. കടല്‍ത്തീരത്തുകളിക്കുമ്പോള്‍ ഒച്ചിന്റെ മുട്ടയിലോമറ്റോ മറിഞ്ഞുവീണതിനെത്തുടര്‍ന്നാവും ഒച്ച് കാലില്‍ കടന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Mother who popped bizarre growth on her son's leg is horrified to find a SEA SNAIL inside, hospital, Treatment, Doctor, World.


Also Read:
ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു



Keywords: Mother who popped bizarre growth on her son's leg is horrified to find a SEA SNAIL inside, hospital, Treatment, Doctor, World.