Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടിക്കു മുന്നില്‍ രാജി നാടകം കളിച്ച് രക്ഷപ്പെടാന്‍ മാണി

പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി പുരനന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്Thiruvananthapuram, Kerala Congress (m), Chief Minister, Oommen Chandy, P.C George, Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2015) പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി പുരനന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ രാജിക്കു തയ്യാറായ ഉമ്മന്‍ ചാണ്ടിയുടെ മാതൃക പിന്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മുന്നില്‍ 'രാജി നാടകം' കളിക്കാന്‍ മന്ത്രി കെ എം മാണി തയ്യാറെടുക്കുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ പരമോന്നത നേതൃത്വം മാണിതന്നെയായതിനാലാണ് പ്രവര്‍ത്തകര്‍ക്കു മുന്നില്‍ രാജിക്കു തയ്യാറാകാനുള്ള ഒരുക്കം. ഇതു പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നതോടെ തനിക്കു തന്റെ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞു രാജിയില്‍ നിന്നൊഴിയാനാണു നീക്കം. അതേസമയം യുഡിഎഫ് ഉന്നതാധികാര സമിതിക്കു മുന്നില്‍ ഇത്തരം നാടകത്തിനു മാണി തയ്യാറല്ല. രാജിയാണു നല്ലതെന്ന് ഏതെങ്കിലും കക്ഷി നേതാവ് പറഞ്ഞാലോ എന്ന ഭയമാണു കാരണം.

കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി മുതല്‍ മണ്ഡലം തലം വരെ വിളിച്ചുചേര്‍ത്ത് 'പ്രവര്‍ത്തകരുടെ വികാരം' മനസ്സിലാക്കാനാണത്രേ ശ്രമം. തെരഞ്ഞെടുപ്പിനു മുമ്പ് ഇനി സമയമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞായിരിക്കും ഇതു നടപ്പാക്കുക. കൃത്യമായും പ്ലാന്‍ ചെയ്തില്ലെങ്കില്‍ പി സി ജോര്‍ജിന്റെയാളുകള്‍ ഇത്തരം പരിപാടികളില്‍ നുഴഞ്ഞു കയറി മാണിക്ക് എതിരേ പറയുമോ എന്ന ഭയവുമുണ്ട്. പി സി ജോര്‍ജിനെ വെട്ടിലാക്കാന്‍ തുനിഞ്ഞ മാണി വീണ്ടും വെട്ടിലായതില്‍ ഏറ്റവും സന്തോഷിക്കുന്നത് ജോര്‍ജാണെന്നതു മാണിയെ അസ്വസ്ഥനാക്കുന്നുണ്ട്.

അതിനിടെ, മാണിക്ക് തല പുറത്തുകാട്ടാന്‍ വയ്യാത്ത രീതിയില്‍ ഇടതു സമരം കടുത്തിരിക്കുന്നത്
മുന്നണിയെയും കേരള കോണ്‍്രഗസിനെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. അതു മറികടക്കാനുള്ള ഏക വഴി പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കി സമരം മയപ്പെടുത്തുക എന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഏറ്റവും നിര്‍ണായക സ്ഥിതിയില്‍ എത്തിനില്‍ക്കെ ഭരണ മുന്നണിക്കെതിരെ കിട്ടിയ ശക്തമായ വടി കളഞ്ഞ് ഒത്തുതീര്‍പ്പിന് സിപിഎമ്മിനെ കിട്ടില്ലെന്നുറപ്പുണ്ട്.

തെരഞ്ഞെടുപ്പൊന്നു കഴിഞ്ഞുകിട്ടിയാല്‍ സമരത്തിന്റെ കടുപ്പം കുറയുമെന്നാണ് മാണിയും പാര്‍ട്ടിയും മുന്നണിയും പ്രതീക്ഷിക്കുന്നത്. പക്ഷേ, അപ്പോഴേക്കും ബാര്‍ കോഴക്കേസ് മുതലെടുത്ത് പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ നേട്ടമുണ്ടാക്കിയിരിക്കുമെന്നാണ് ഭയം. പുറമേക്കു പ്രകടിപ്പിക്കുന്നില്ലെങ്കിലും ഈ ഭയത്തിലാണ് മുഖ്യമന്ത്രി മുതല്‍ താഴേക്കുള്ള ഭരണ നേതൃത്വമെന്നാണ് വിവരം. അതുമറികടക്കാനാണ് യുഡിഎഫിനുതന്നെ മികച്ച വിജയം ഉണ്ടാകുമെന്നാവര്‍ത്തിക്കുന്നത്.

Thiruvananthapuram, Kerala Congress (m), Chief Minister, Oommen Chandy, P.C George, Kerala.


Also Read:
ഉളിയത്തടുക്കയിലെ വീടിന് തീപിടിച്ചത് ഷോട്ട് സര്‍ക്യൂട്ട് മൂലം; ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു, 12 ലക്ഷം രൂപയുടെ നഷ്ടം

Keywords: Thiruvananthapuram, Kerala Congress (m), Chief Minister, Oommen Chandy, P.C George, Kerala.