Follow KVARTHA on Google news Follow Us!
ad

ബീജദാതാവിനെ തേടി ഫേസ്ബുക്കില്‍ സ്വവര്‍ഗദമ്പതികളുടെ പരസ്യം

സ്വവര്‍ഗ വിവാഹം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ന്യൂസിലാന്റിലെ ലെസ്ബിയന്‍Health & Fitness, New Zealand, World,
വെല്ലിംഗ്ടണ്‍: (www.kvartha.com 30.10.2015) സ്വവര്‍ഗ വിവാഹം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ന്യൂസിലാന്റിലെ ലെസ്ബിയന്‍ ദമ്പതികള്‍ ബീജദാതാവിനെ തേടി നടക്കുകയാണ്. ഇതിനുവേണ്ടി ഇവര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

തങ്ങള്‍ക്ക് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടെന്നും അതിനായി ഒരു ബീജദാതാവിനെ തേടുകയാണെന്നും കാട്ടിയാണ് ഇവര്‍ ഫേസ്ബുക്കില്‍ പരസ്യം നല്കിയത്. ആഷ്‌ലെയ് ഹാബ്ഗുഡ്, അലെയ് വില്യംസ് എന്നീ സ്വവര്‍ഗ ദമ്പതികളാണ് പരസ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പല പരസ്യങ്ങളും നല്‍കുന്നുണ്ട്, അതുകൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു ആവശ്യവുമായി പരസ്യം നല്‍കാന്‍ മുന്നോട്ടുവന്നതെന്ന് ദമ്പതികള്‍ പറയുന്നു.

വെറുതെ ഒരു ബീജ ദാതാവിനെ അല്ല തങ്ങള്‍ തേടുന്നത്. ബീജദാതാവിന് വേണ്ടി ചില നിബന്ധനകളും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ആരോഗ്യവാനും, ഏറെ ഗുണങ്ങളും ഉള്ള വ്യക്തിയില്‍ നിന്നാണ് ബീജം സ്വീകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇവര്‍ നല്‍കിയ ഫേ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബീജദാതാവിന് സാമാന്യം ഉയരം ഉണ്ടാവണം, 45 വയസിനു താഴെയായിരിക്കണം പ്രായം, ഒരു തരത്തിലുമുള്ള ജനിതക വൈകല്യങ്ങളും ഉണ്ടാകരുത് തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്.

ആരോഗ്യം, സര്‍ഗശേഷി, പ്രത്യേകമായ ഒരു രംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തി എന്നീ കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ അഭികാമ്യമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വെള്ളക്കാരന്‍ തന്നെ ആവണമെന്ന് നിര്‍ബന്ധമില്ല. തങ്ങള്‍ക്ക് വേണ്ടത് ആരോഗ്യവാനായ ഒരു കുട്ടിയെ ആണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Lesbian couple post Facebook advert for sperm donor with list of 'optional' and 'dream world' qualities, Health & Fitness, New Zealand, World.


Also Read:
ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു

Keywords: Lesbian couple post Facebook advert for sperm donor with list of 'optional' and 'dream world' qualities, Health & Fitness, New Zealand, World.