Follow KVARTHA on Google news Follow Us!
ad

അമിത് ഷാ നരഭോജി; അദ്ദേഹത്തിന് ഭ്രാന്താണെന്ന് ലാലു

അമിത് ഷായെ നരഭോജിയോടുപമിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. ബിഹാര്‍ Patna, Bihar, Media, Criticism, National,
പട്‌ന: (www.kvartha.com 30.10.2015) അമിത് ഷായെ നരഭോജിയോടുപമിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ പാകിസ്ഥാന്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ലാലു രംഗത്തെത്തിയത്.

ഇത്തരം പ്രസ്താവനകള്‍ നടത്തി നരഭോജി (അമിത് ഷാ) ബിഹാറിനെയും ബിഹാറികളെയും അപമാനിച്ചുവെന്നും നരഭോജിക്ക് ഒടുവില്‍ ഭ്രാന്തായെന്നും ലാലു പറഞ്ഞു. ഇതിനുമുമ്പും നരഭോജി ബിഹാറിനെ അപമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് അരയ്ക്ക് താഴെ ലഭിച്ച അടിയായെന്നും ലാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞദിവസം ബിഹാറിലെ റക്‌സോളിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ വെച്ചാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. 'അബദ്ധത്തിലെങ്ങാനും ബിജെപി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍, പാകിസ്ഥാനില്‍ പടക്കങ്ങള്‍ പൊട്ടും. നിങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടോ?' എന്നായിരുന്നു അമിത് ഷാ ജനങ്ങളോട് ചോദിച്ചത്. ഇതിനെതിരെയാണ് ലാലു രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ആര്‍ ജെ ഡി വക്താവ് മനോജ് ജാ പറഞ്ഞു. ബിജെപി പ്രസിഡന്റിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെയും അമിത് ഷായെ ലാലു നരഭോജിയെന്ന് വിളിച്ചിരുന്നു.

Lalu slams Amit Shah, says 'Narbhakshi' has finally gone mad, Patna, Bihar, Media, Criticism, National.



Keywords: Lalu slams Amit Shah, says 'Narbhakshi' has finally gone mad, Patna, Bihar, Media, Criticism, National.