Follow KVARTHA on Google news Follow Us!
ad

ഇതൊക്കെ കത്രീനയ്ക്കറിയാം

ബോളിവുഡ് സിനിമയില്‍ പ്രണയവും പ്രണയപരാജയവും അത്ര പുത്തരിയല്ല. പക്ഷേ തന്റെ പ്രണയനായകന്‍ മുന്‍ കാമുകിക്കൊപ്പം അഭിനയിക്കുന്നത് ഇപ്പോഴത്തെ കാമുകിക്ക് അത്ര പിടിച്ചെന്നു വരില്ല. Bollywood actress Katrina Kaif refrained from making a direct comment on the popularity of her boyfriend Ranbir Kapoor and his ex-flame, actress Deepika Padukone's on screen Jodi.
(www.kvartha.com 30.10.2015) ബോളിവുഡ് സിനിമയില്‍ പ്രണയവും പ്രണയപരാജയവും അത്ര പുത്തരിയല്ല. പക്ഷേ തന്റെ പ്രണയനായകന്‍ മുന്‍ കാമുകിക്കൊപ്പം അഭിനയിക്കുന്നത് ഇപ്പോഴത്തെ കാമുകിക്ക് അത്ര പിടിച്ചെന്നു വരില്ല. എന്നാല്‍ താന്‍ അങ്ങനെയല്ലെന്നു തെളിയിക്കുകയാണ് കത്രീന കൈഫ്.

സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ട് ആരാധകരെ ഞെട്ടിച്ച രണ്‍ബീര്‍ - ദീപിക പദുക്കോണ്‍ ജോഡി വേര്‍പിരിയലിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തമാശ. ചിത്രത്തില്‍ ഇരുവരും പഴയ കെമിസ്ട്രി നിലനിര്‍ത്തിയിട്ടുണ്ടെന്നു തെളിയിക്കുന്ന ട്രെയ്‌ലര്‍ പുറത്തു വന്നതോടെ ആരാധകരും പ്രതീക്ഷയിലാണ്.

എന്നാല്‍ രണ്‍ബീര്‍ - ദീപിക ജോഡിയുടെ പ്രണയം വീണ്ടും ആഘോഷിക്കപ്പെടുമ്പോള്‍ ഇപ്പോഴത്തെ കാമുകി കത്രീന കൈഫ് ഇതു താങ്ങാനാവാതെ പൊട്ടിക്കരയുമെന്നാണ് പലരും കരുതിയത്. കഴിഞ്ഞ ദിവസം ബാന്ദ്രയിലെ പളളി സന്ദര്‍ശിച്ച കത്രീന പൊട്ടിക്കരഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെ ഇരുവരും അടിച്ചു പിരിഞ്ഞതായി അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി.

ഒന്നിച്ച് അഭിനയിക്കുമ്പോള്‍ അടുത്ത് ഇടപെഴകുമെന്നു പറയുന്നു കത്രീന. മുംബൈയില്‍ നടന്ന 17ാം മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് താരം മനസ് തുറന്നത്. ഒരു വര്‍ഷം പ്രണയ ജോഡികളായി കറങ്ങിനടന്നതിന് ശേഷമാണ് ദീപികയും രണ്‍ബീറും അടിച്ചുപിരിയുന്നത്. ഷാരൂഖിനും കജോളിനും ശേഷം ബോളിവുഡിലെ ഏറ്റവും മികച്ച താര ജോഡികളായി തെരഞ്ഞെടുത്തതും രണ്‍ബീര്‍- ദീപിക ജോഡികളെയാണ്.

ഞാനൊരു സംവിധായികയല്ല. സംവിധായകര്‍ വീക്ഷിക്കുന്നതു പോലെ നടീനടന്മാരെ ആഴത്തില്‍ പഠിക്കാന്‍ എനിക്കറിയില്ല. ഒന്നിച്ചഭിനയിക്കുമ്പോള്‍ അല്‍പ്പം അടുത്തിടപഴകുന്നതൊക്കെ സാധാരണമാണെന്നും കത്രീന പറയുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ ബാര്‍ ബാര്‍ ദേഖോ എന്ന റൊമാന്റിക് കോമഡി ചലച്ചിത്രത്തിലാണ് കത്രീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിത്യ മെഹ്‌റയാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്‌കോട്ട്‌ലന്‍ഡില്‍ മാസങ്ങള്‍ നീണ്ട ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കത്രീന തിരികെയെത്തിയത്. മാസങ്ങള്‍ മാറിനിന്ന ശേഷം മുംബൈയില്‍ തിരികെയെത്തിയത് വളരെ നല്ലൊരു അനുഭവമാണെന്നും താരം പറയുന്നു. അഭിഷേക് കപൂറിന്റെ ഫിത്തൂറാണ് താരത്തിന്റെ ഉടന്‍ പുറത്തിറങ്ങാനുളള ചിത്രം.

Bollywood actress Katrina Kaif refrained from making a direct comment on the popularity of her boyfriend Ranbir Kapoor and his ex-flame, actress Deepika Padukone's on screen Jodi. However, at the opening ceremony of the 17th Jio MAMI Mumbai International Film Festival, the actress said that 'everybody is free to work with each other'.


SUMMARY: Bollywood actress Katrina Kaif refrained from making a direct comment on the popularity of her boyfriend Ranbir Kapoor and his ex-flame, actress Deepika Padukone's on screen Jodi. However, at the opening ceremony of the 17th Jio MAMI Mumbai International Film Festival, the actress said that 'everybody is free to work with each other'.