Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച രണ്ടാം ഭാര്യയെ ഇമ്രാന്‍ഖാന്‍മൊഴി ചൊല്ലി

രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബിബിസി അവതാരകIslamabad, Pakistan, Politics, World,
ഇസ്ലാമാബാദ്: (www.kvartha.com 30.10.2015) രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബിബിസി അവതാരകയായിരുന്ന ഭാര്യയെ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രികി ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൊഴി ചൊല്ലി. 63കാരനായ ഇമ്രാന്‍ ഖാന്‍ 42കാരിയായ രേഹം ഖാനെ 2015 ജനുവരിയിലാണ് വിവാഹം കഴിച്ചത്.

 ബിബിസി ന്യൂസ് അവതാരികയായിരുന്ന രേഹം ഖാന്‍ വിവാഹശേഷം ജോലിക്ക് പോയിരുന്നില്ല. ഇമ്രാന്‍ഖാന് ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമായിരുന്നില്ല. എന്നാല്‍ വീട്ടില്‍ അടങ്ങിയിരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് രേഹം ഖാന്‍ വാശിപിടിച്ചതോടെ ഇവരുടെ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാന്‍ തുടങ്ങി. ഒടുവില്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ രേഹം ഖാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ വിവാഹമോചനത്തിന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുകയായിരുന്നു.

കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇമ്രാന്‍ ഖാന്‍ രേഹം ഖാനെ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ് സ്മിത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ വിവാഹമോചനം നേടിയിട്ട് 10 വര്‍ഷമായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. ജെമീമ ഗോള്‍ഡ് സ്മിത്തിനെ വിവാഹം കഴിക്കുന്ന അവസരത്തില്‍ ഇമ്രാന്‍ ഖാന് ഒരു കുട്ടിയുണ്ടായിരുന്നു. ജെമീമയ്ക്ക് മുമ്പ് ഇമ്രാന്‍ ഖാനുണ്ടായിരുന്ന കാമുകിയുടെ കുട്ടിയാണിതെന്നാണ് വിവരം. എന്നാല്‍, ആ കാമുകിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരേയും പുറത്തുവിട്ടിരുന്നില്ല. അതു സത്യമാണെങ്കില്‍ ഇമ്രാന്‍ ഖാന് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരിക്കാം.

ബിബിസി അവതാരകയായിരുന്ന രേഹംഖാനെ ഇമ്രാന്‍ ഖാന്‍ രഹസ്യമായി വിവാഹം നടത്തിയെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രേഹം ഖാന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇജാസ് റഹ്മാന്‍ എന്ന മുന്‍ഭര്‍ത്താവില്‍ നിന്നും 2005 ല്‍ രേഹം ഖാന്‍ വിവാഹമോചനം നേടിയിരുന്നു. 15 വര്‍ഷത്തെ ആ ദാമ്പത്യ ബന്ധത്തില്‍ രേഹം ഖാന് മൂന്ന് കുട്ടികളും ഉണ്ട്.

Imran Khan Divorces Second Wife Reham Khan, Is he Seeing Jemima Again?, Islamabad, Pakistan, Politics, World.


Also Read:
ഉളിയത്തടുക്കയിലെ വീടിന് തീപിടിച്ചത് ഷോട്ട് സര്‍ക്യൂട്ട് മൂലം; ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു, 12 ലക്ഷം രൂപയുടെ നഷ്ടം


Keywords: Imran Khan Divorces Second Wife Reham Khan, Is he Seeing Jemima Again?, Islamabad, Pakistan, Politics, World.