Follow KVARTHA on Google news Follow Us!
ad

അറ്റ്‌ലസ് രാമചന്ദ്രന് കോടതി ജാമ്യം നല്‍കിയില്ല; രക്ഷപ്പെടാന്‍ വഴി തെളിയുന്നു

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. ബാങ്കുകളില്‍ നിന്നെടുത്ത Dubai, Business Man, Application, Investigates, Bank, Court, Gulf,
ദുബൈ: (www.kvartha.com 30.10.2015) പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ടുമാസമായി ദുബൈ ജയിലില്‍ കഴിയുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരും മകളും.

വ്യാഴാഴ്ച അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍  വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന് രാമചന്ദ്രന്‍ നായര്‍ അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജാമ്യം അനുവദിയ്ക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഇനി രണ്ടാഴ്ചയ്ക്ക് ശേഷം നവംബര്‍ 12 ന് ആണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനിടയില്‍  മുന്ന് സാമ്പത്തിക കാര്യങ്ങളില്‍ ധാരണയിലെത്തിയാല്‍ ചിലപ്പോള്‍ ജാമ്യം ലഭിച്ചേക്കും.

ഇതിനിടെയാണ് യുഎഇയിലെ വമ്പന്‍ നിക്ഷേപക സ്ഥാപനമായ മാസ് ഗ്രൂപ്പുമായി അറ്റ്‌ലസ് ഗ്രൂപ്പ് കരാറിലെത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. അറ്റ്‌ലസ് ജ്വല്ലറിയുടെ യുഎഇ ശാഖകളുടെ കാര്യത്തിലും ഒമാനിലെ ആശുപത്രിയുടെ കാര്യത്തിലും ആണ് ധാരണ.

അറ്റ്‌ലസ് ജ്വല്ലറിയുടെ യുഎഇയിലെ ഷോപ്പുകളെല്ലാം തന്നെ ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജീവനക്കാരെല്ലാം നാട്ടിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.  ഈ സാഹചര്യം മാറ്റുകയാണ് ആദ്യത്തെ നടപടി. മാസ് ഗ്രൂപ്പ് ഇക്കാര്യം ഏറ്റെടുക്കും എന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്രന്‍ നായര്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ പലരും ഒമാനിലെ ആശുപത്രി ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ അത് വിട്ടുനല്‍കാന്‍ ഗ്രൂപ്പ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ ആശുപത്രിയുടെ കാര്യത്തിലും മാസ് ഗ്രൂപ്പുമായി ജ്വല്ലറി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന.

യുഎഇയിലെ ഷോപ്പുകളും ആശുപത്രിയും മാത്രമാണ് തത്കാലത്തേയ്ക്ക് മാസ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുക. ജിസിസിയിലെ മറ്റ് ഷോപ്പുകളും ഇന്ത്യയിലെ സ്ഥാപനങ്ങളും അറ്റ്‌ലസ് ഗ്രൂപ്പിന്റെ കീഴില്‍ തന്നെ ആയിരിക്കും. ബിസിനസ് തിരിച്ചുപിടിക്കാനായാല്‍ ബാങ്കുകളിലെ വായ്പാ കുടിശ്ശിക തവണകളായി അടയ്ക്കാമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്.

ബാങ്കുമായുള്ള പ്രശ്‌നത്തില്‍ മാസ് ഗ്രൂപ്പ് ഇടപെട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയംപണം അടച്ച് രാമചന്ദ്രന്‍ നായരെ പുറത്തിറക്കുമെന്നാണ് അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ. നവംബര്‍ 12 ന് മുമ്പായി ബാങ്കുകളുമായി ധാരണയിലെത്തിയാല്‍ രാമചന്ദ്രന്‍ നായര്‍ക്ക് ജയില്‍മോചനം സാധ്യമാകും. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

Atlas Ramachandran strikes golden bailout deal, but will it be enough?, Dubai, Business Man, Application, Investigates, Bank, Court, Gulf.


Also Read:
ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു
Keywords: Atlas Ramachandran strikes golden bailout deal, but will it be enough?, Dubai, Business Man, Application, Investigates, Bank, Court, Gulf.