Follow KVARTHA on Google news Follow Us!
ad

ജനങ്ങളെ സ്വാഗതം ചെയ്യാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡില്‍ അശ്ലീല നടി

വിവിധ ബ്രാന്‍ഡ് സാധനങ്ങളുടെ വിപണി മൂല്യം ഉയര്‍ത്താന്‍ സിനിമാ താരങ്ങളെ അംബാസിഡര്‍മാരായി നിയോഗിക്കുന്ന പതിവ് മിക്കവാറും രാജ്യങ്ങളിലുണ്ട്. സിനിമാതാരങ്ങളുടെ പ്രശസ്തി
തായ്‌പെയ്, തായ്‌വാന്‍:(www.kvartha.com 01.09.2015) വിവിധ ബ്രാന്‍ഡ് സാധനങ്ങളുടെ വിപണി മൂല്യം ഉയര്‍ത്താന്‍ സിനിമാ താരങ്ങളെ അംബാസിഡര്‍മാരായി നിയോഗിക്കുന്ന പതിവ് മിക്കവാറും രാജ്യങ്ങളിലുണ്ട്. സിനിമാതാരങ്ങളുടെ പ്രശസ്തി ഉപയോഗിച്ച് ഇത്തരം ഉത്പന്നങ്ങളുടെയും പ്രശസ്തി ഉയര്‍ത്താനാണ് ഈ ഉദ്യമം. എന്നാല്‍ ജനങ്ങളെ ട്രാന്‍പോര്‍ട്ട് സര്‍വീസിലേക്ക് ആകര്‍ഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡുകളില്‍ അശ്ലീല താരങ്ങളുടെ ചിത്രം ഉപയോഗിച്ചാലോ? പിന്നെ പോരേ പൂരം. യാത്രക്കാര്‍ ഇടിച്ചു കയറില്ലേ?

തായ്‌വാനിലാണ് അശ്ലീല താരത്തെ ഉപയോഗിച്ച് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ഈസി കാര്‍ഡിലാണ് അശ്ലീല നടിയും ജാപ്പനീസ് നടിയുമായ യൂയി ഹട്ടാനോ നിറഞ്ഞുനില്‍ക്കുന്നത്. ജനങ്ങളുടെ ശ്രദ്ധപിടിക്കാനാണ് കമ്പനി താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. യൂയി ഹട്ടാനോ എന്ന സുന്ദരിയുടെ നഗ്‌ന ഫോട്ടോകള്‍ കാണുമ്പോള്‍ പുതിയ സംരംഭം പെട്ടെന്ന് ശ്രദ്ധ നേടുമെന്നാണ് കമ്പനിയുടെ അവകാശവാദം. യൂയി ഹട്ടാനോയുടെ ചിത്രം പതിപ്പിച്ച രണ്ടു കാര്‍ഡുകളാണ് കമ്പനി ഇറക്കുന്നത്. ഡെവിള്‍ എന്ന കാര്‍ഡാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

porn star transport cardഎയ്ഞ്ചല്‍ എന്ന ഈസി കാര്‍ഡ് സെപ്റ്റംബര്‍ പകുതിയോടെ പുറത്തിറക്കും. എയ്ഞ്ചല്‍ കാര്‍ഡില്‍ അശ്ലീല ചിത്രങ്ങളുടെ ഫോട്ടോയാണ് കവര്‍ ഫോട്ടോകളായി നല്‍കിയിരിക്കുന്നത്. അണ്‍ഫെയ്ത്തുഫുള്‍ വൈഫ് ഹൂ ടെംപ്റ്റ്‌സ് ഹെര്‍ ഫാദര്‍ ഇന്‍ ലോ, സര്‍പ്രൈസ് ടെക്‌നിക്, ബുക്കാക്കേ ഓണ്‍ ടൂ ഫീമേല്‍ ടീച്ചര്‍ വിത്ത് ഗല്‍സ് തുടങ്ങിയ നീല ചിത്രങ്ങളിലെ നായികയായിരുന്നു യൂയി ഹട്ടാനോ.