Follow KVARTHA on Google news Follow Us!
ad

ഷീനബോറ കൊലക്കേസ്; ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്ന് മുന്‍ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്

ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് Kolkata, Media, Mumbai, Police, Kolkata, Flat, National,
കൊല്‍ക്കത്ത: (www.kvartha.com 01.09.2015) ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്. തന്റെ മക്കളാണ് ഷീനയും മിഖായേലുമെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് ഇക്കാര്യം തെളിയിക്കാനായി ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ നിന്നാണ് സിദ്ധാര്‍ത്ഥയെ കണ്ടെത്തിയത്. ഷീനയെ ഇന്ദ്രാണി തന്നെയാണ് കൊലപ്പെടുത്തിയതെന്നും സിദ്ധാര്‍ഥ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദ്രാണിയെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും തങ്ങള്‍ വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും സിദ്ധാര്‍ത്ഥ വ്യക്തമാക്കി. 1987 ഫെബ്രവരി 11നാണ് ഷീന ജനിച്ചത്.

1989ല്‍ ഇന്ദ്രാണി താനുമായുള്ള ബന്ധം അവസാനിപ്പിച്ചു.  അതിന് ശേഷം താനവരെ കണ്ടിട്ടില്ല. ഇന്ദ്രാണിയുടെയും തന്റേയും കുടുംബ പശ്ചാത്തലം വ്യത്യസ്ഥമാണ്. ഉന്നത ജീവിത നിലവാരം പുലര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന ഇന്ദ്രാണിക്ക് സാമ്പത്തിക താത്പര്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.

ഒരു പക്ഷേ സാമ്പത്തിക ശേഷിയില്ലാത്തതിനാലായിരിക്കാം ഇന്ദ്രാണി തന്നെവിട്ടുപോയതെന്നും പണം എന്ന ചിന്ത മാത്രമാണുള്ളതിനാല്‍ അവര്‍ ഷീനയെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അവര്‍ വിളിച്ചാല്‍ താന്‍ അവരുമായി സഹകരിക്കുമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം  മുംബൈയില്‍ നിന്നും ഒരു സംഘം കൊല്‍ക്കത്തയിലെത്തി സിദ്ധാര്‍ത്ഥിന്റെ മൊഴി എടുക്കും.

1998 മുതല്‍ കൊല്‍ക്കത്തയില്‍ കഴിയുന്ന സിദ്ധാര്‍ത്ഥ് ഒരു ചെറിയ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വാടകഫ് ളാറ്റില്‍ കഴിയുന്ന സിദ്ധാര്‍ത്ഥിനൊപ്പം ഭാര്യ ബബ്ലി ദാസുമുണ്ട്. അതേസമയം തന്റെ ഭര്‍ത്താവിന് നേരത്തെ മറ്റാരോടെങ്കിലും ബന്ധമുണ്ടായിരുന്ന കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബബ്ലി പറഞ്ഞു.

Sheena and Mikhail Bora are My Children, Says Siddharth Das, Kolkata, Media, Mumbai, Police, Kolkata,

Also Read:
ബദിയടുക്കയില്‍ കോഴിക്കടത്ത് പിടികൂടി; 1,33,000 രൂപ പിഴയീടാക്കി
Keywords: Sheena and Mikhail Bora are My Children, Says Siddharth Das, Kolkata, Media, Mumbai, Police, Kolkata, Flat, National.