Follow KVARTHA on Google news Follow Us!
ad

കലബുര്‍ഗി വധം: വ്യാഴാഴ്ച സംസ്ഥാനത്തു റാലികളും സാംസ്‌കാരിക കൂട്ടായ്മകളും

പ്രശസ്ത കന്നട എഴുത്തുകാരനും, ഹമ്പിയിലെ കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം.എം കലബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു Thiruvananthapuram, Kerala, Murder, Meeting, Protest, Kalburgi, Protest against Kalbargi murder
തിരുവനന്തപുരം: (www.kvartha.com 01.09.2015) പ്രശസ്ത കന്നട എഴുത്തുകാരനും, ഹമ്പിയിലെ കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം.എം കലബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു സെപ്റ്റംബര്‍ മൂന്നിനു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും സംയുക്ത റാലികളും സാംസ്‌കാരിക കൂട്ടായ്മകളും നടത്തുമെന്നു പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സംയുക്ത റാലികളില്‍ സംഘത്തിനു പുറമെ, യുവകലാസാഹിതി, വനിതാസാഹിതി, യുക്തിവാദി സംഘം, ശാസ്ത്രസാഹിത്യ പരിഷത്ത്, എഫ് എഫ് എസ് ഐ, അധ്യാപക സര്‍വീസ് സംഘടനകളുടെ സാംസ്‌കാരിക വിഭാഗങ്ങള്‍ എന്നിവയും ബഹുജനങ്ങളും പങ്കെടുക്കും. ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരും കലാകാരരും സംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്നു പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍ മുരളി അറിയിച്ചു.


Keywords: Thiruvananthapuram, Kerala, Murder, Meeting, Protest, Kalburgi, Protest against Kalbargi murder.