Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. റിസര്‍വ്ഡ് കോച്ചില്‍ Thiruvananthapuram, Family, Kollam, Court, Case, Kerala,
തിരുവനന്തപുരം: (www.kvartha.com 01.09.2015) ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. റിസര്‍വ്ഡ് കോച്ചില്‍ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ച മാര്‍ത്താണ്ഡം സ്വദേശിയും മേസ്തിരി പണിക്കാരനുമായ വിജയകുമാര്‍(39) ആണ് പിടിയിലായത്.

എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. എസ്.6 കോച്ചില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യാത്രചെയ്യുകയായിരുന്ന അമ്പതുകാരിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.  ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടശേഷമായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് യുവതി ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് പരാതി
പറഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സംഭവസമയത്ത് വിജയകുമാര്‍ മദ്യലഹരിയിലായിരുന്നു. കൊല്ലത്ത് വെച്ച് ട്രെയിനില്‍ നിന്നിറക്കിയശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ  പോലീസ് സ്‌റ്റേഷനിലെത്തിച്ചാണ് വിജയകുമാറിനെതിരെ കേസെടുത്തത്.  ഇയാളെ കോടതിയില്‍  ഹാജരാക്കി.