Follow KVARTHA on Google news Follow Us!
ad

മെഴുകില്‍ വിരിയും ഗ്രംപി സുന്ദരി

വെളളയും കലര്‍ന്നു വെഞ്ചാമരം വിരിച്ച പോലെ രോമങ്ങളുളള സുന്ദരി... Internet sensation Grumpy Cat will become the first feline to have an animatronic wax statue at Madame Tussauds museum in San Francisco.
(www.kvartha.com 01.09.2015) വെളളയും കലര്‍ന്നു വെഞ്ചാമരം വിരിച്ച പോലെ രോമങ്ങളുളള സുന്ദരി... മൂന്നു വയസ് പ്രായം. തടിച്ചുരുണ്ട് പൊക്കകുറഞ്ഞ ശരീരം. കാഴ്ചയില്‍ വെളളക്കല്ലില്‍ തീര്‍ത്ത ബിംബം. ഗ്രംപി എന്ന സുന്ദരി പൂച്ചയ്ക്ക് എത്ര വിശേഷണങ്ങള്‍ നല്‍കിയാലും ശില്‍പ്പ സൗന്ദര്യത്തിന് പൂര്‍ണതയേകാന്‍ തയാറെടുക്കുകയാണ് ചിലര്‍. സൗന്ദര്യവും കുറുമ്പും പ്രശസ്തയാക്കിയ ഗ്രംപിക്കായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ മെഴുക് പ്രതിമ ഒരുങ്ങുന്നു. മദാം ടുസൗട്‌സ് മ്യൂസിയത്തിലാണ് ഗ്രംപിയുടെ ജീവന്‍ തുടിക്കുന്ന പ്രതിമ സ്ഥാപിക്കുന്നത്.

രോമം വിരിച്ച ഗ്രംപി, വെളളാരം കണ്ണുകളുടെ സൗന്ദര്യം, ഉറക്കം തുടങ്ങി പൂച്ചക്കുട്ടിയുടെ വിവിധ ഭാവങ്ങളാണ് മെഴുകില്‍ വിരിയുന്നത്.  പ്രതിമ തയാറാക്കാന്‍  അളവെടുക്കാനെത്തിയ മ്യൂസിയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രംപി താരപരിവേഷത്തോടെ കിടക്കുന്ന വീഡിയൊയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്ന ഭാവം. പൊടിക്ക് ഗമയൊക്കെ കാണിക്കുന്നുണ്ടെങ്കിലും അതിന്റേതായ ജാഡകളൊന്നുമില്ല.  ഇരുന്നും കിടന്നുമൊക്കെ അളവെടുക്കലിനോട് സഹകരിക്കുന്ന ഗ്രംപി ശാന്തയായി കിടക്കുന്നതു കാണാം. ഈ വര്‍ഷം തന്നെ പ്രതിമ സ്ഥാപിക്കാനുളള തയാറെടുപ്പിലാണ് മ്യൂസിയം അധികൃതര്‍.

grumpy animatronice wax statueട്വിറ്ററില്‍ 300, 000 ഫോളോവേഴ്‌സിനെ സമ്പാദിച്ചാണ് ഗ്രംപി മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായത്. 2012ല്‍ റെഡിറ്റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് അന്ന് ഗ്രംപിയെ പ്രശസ്‌യാക്കിയത്. സോഷ്യല്‍ മീഡിയയുടെ ചരിത്രത്തിലാദ്യമായി ഇത്രയധികം ആരാധകരെ സമ്പാദിച്ച ഗ്രംപിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് കുറിച്ചിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ മ്യൂസിയത്തില്‍ ആദ്യമായാണ് മനുഷ്യനല്ലാത്ത ഒരു ജീവിയുടെ പ്രതിമ സ്ഥാപിക്കുന്നത്. മെഴുക് പ്രതിമകളാല്‍ സമ്പന്നമായ മ്യൂസിയം ലണ്ടനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മറ്റു പ്രധാന നഗരങ്ങളിലും മദാം മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും, ഹോളിവുഡ് മാദക സുന്ദരി മെര്‍ലിന്‍ മണ്‍റോയും, പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണും, ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചനും, ഐശ്വര്യ റായിയുമൊക്കെ അലങ്കരിക്കുന്ന മദാം മ്യൂസിയം ഇനി ഗ്രംപിയുടെ പേരിലും അറിയപ്പെടും.
   
SUMMARY: Internet sensation Grumpy Cat will become the first feline to have an animatronic wax statue at Madame Tussauds museum in San Francisco. The three-year-old cat will be immortalised in wax after her "animatronic with five different movements" is unveiled at the San Francisco museum later this year.