Follow KVARTHA on Google news Follow Us!
ad

ലളിത് മോഡി മാള്‍ട്ടയില്‍; അറസ്റ്റ് ഉടന്‍

മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി സി.എന്‍New Delhi, London, Chief Minister, CBI, Allegation, Chief Minister, National,
ന്യൂഡല്‍ഹി: (www.kvartha.com 01.09.2015) മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി സി.എന്‍.എന്‍- ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ലളിത് മോഡി മാള്‍ട്ടയിലുണ്ടെന്ന സ്ഥിരീകരണമുണ്ടായിരിക്കുന്നത്. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടിസാണ് റെഡ് കോര്‍ണര്‍ നോട്ടിസ്.

മോഡിയെ ഉടന്‍ തന്നെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മോഡിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ ബി ജെ പി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമുണ്ടാകും. മോഡിയെ വിദേശത്തേക്ക് പോകാന്‍ സഹായിച്ചുവെന്നതിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ആരോപണം നേരിടുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമാണ് ആരോപണം നേരിടുന്ന മന്ത്രിമാര്‍.

ഐ.പി.എല്‍ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട മോഡി അഞ്ച് വര്‍ഷം മുമ്പാണ് വിദേശത്തേക്ക്
പോയത്. ഐ.പി.എല്‍ കേസില്‍ ആരോപണങ്ങള്‍ വെളിച്ചത്തുവന്നതിന് ശേഷമായിരുന്നു മോഡി വിദേശത്തേക്ക് പോയത്. ലണ്ടനില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോഡിയെ കണ്ടെത്താന്‍  കഴിഞ്ഞ മാസം 20ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനായി സി.ബി.ഐ ഇന്റര്‍പോളിന് കേസിന്റെ രേഖകള്‍ കൈമാറിയിരുന്നു.

ജൂലൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസിനായി ഇന്റര്‍ പോളിനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേക കോടതി പുറപ്പെടുവിപ്പിച്ച ജാമ്യമില്ലാ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.