Follow KVARTHA on Google news Follow Us!
ad

ചായം ചാര്‍ത്തിയ മുംബൈവാല ടാക്‌സികള്‍

പുറമേ നിന്നു നോക്കിയാല്‍ മുംബൈയിലെ A bunch of designers in Mumbai are giving the interiors of local taxis a funky makeover with a project titled Taxi Fabric.
(www.kvartha.com 29.08.2015) പുറമേ നിന്നു നോക്കിയാല്‍ മുംബൈയിലെ നിരത്തുകളിലൂടെ ഓടുന്ന ലോക്കല്‍ ടാക്‌സികള്‍ മാത്രമായി തോന്നാവുന്ന മഹീന്ദ്ര ലോഗന്‍ കാറുകള്‍. എന്നാല്‍ അകത്തേക്ക് കടന്നിരുന്നാലോ പെയിന്റിങ് എക്‌സിബിഷന്‍ ഹാളിലുമാണോ എത്തിപ്പെട്ടതെന്നു സംശയിക്കും, മുംബൈയിലെ രുചി വൈവിധ്യങ്ങളും, സുന്ദരിമാരും, ചരിത്ര സംഭവങ്ങളുമൊക്കെ ചേര്‍ന്നു വര്‍ണ വിസ്മയം തന്നെ തീര്‍ത്തിട്ടുണ്ട്. ടാക്‌സികളുടെ ഉളളില്‍. കടുംനിറങ്ങളില്‍ വിരിഞ്ഞ സുന്ദര ചിത്രങ്ങള്‍ ഒരു നോട്ടമെങ്കിലും നല്‍കാതെ പോവാനാവില്ല ഇതില്‍ കയറുന്ന ഒരു യാത്രക്കാരനും.

ടാക്‌സി ഫാബ്രിക് എന്ന പദ്ധതിയിലൂടെയാണ് ലോക്കല്‍ ടാക്‌സികളുടെ അകംമോടി ഇത്ര മനോഹരമാക്കുന്നത്. മുംബൈ മസാലച്ചായയുടെ മോഹനച്ചിത്രം, രുചിയും കുളിര്‍മയുമേകുന്ന കുല്‍ഫി, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപങ്ങള്‍ ഇവയൊക്കെ കാറിനെ സഞ്ചാരത്തിന്റെ മറ്റൊരു ലോകത്തെത്തിക്കുന്നു. മുംബൈയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കാര്‍ കവറിനെ ക്യാന്‍വാസാക്കിയത്.

കാറില്‍ സഞ്ചരിക്കുന്ന യാത്രക്കാരനെ വെറുതേ അലസമായിരിക്കാനോ, ഉറങ്ങാനോ ഒന്നും ഈ ചിത്രങ്ങള്‍ സമ്മതിക്കില്ല. ഓരോ ചിത്രങ്ങളും ഓരോ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതിന് ഉത്തരം കണ്ടെത്തേണ്ടത് യാത്രക്കാരനാണ്. ഇങ്ങനെ ചിന്തയുടെ വിവിധ തലങ്ങളിലെത്തിച്ചൊരു സഞ്ചാര രീതിയാണ് ഇത്തരം ടാക്‌സികള്‍ യാത്രക്കാരന് നല്‍കുന്നത്. യാത്ര ചെയ്യുന്നയാള്‍ വെറും യാത്രികനാവാതെ വ്യത്യസ്ത തേടിയിറങ്ങുന്ന ഒരു സഞ്ചാരിയുടെ പരിവേഷം ഈ കാര്‍ യാത്രകള്‍ നല്‍കുന്നു.
Fabric painting Mumbai taxi

യാത്രക്കാരെ ഉദ്ദേശിച്ചു മാത്രമല്ല ചിത്രങ്ങള്‍ വരച്ചത്. മറ്റു കാഴ്ചക്കാരെയും ആകര്‍ഷിച്ചു 10 ലക്ഷം രൂപ ചിത്രപ്രദര്‍ശനത്തിലൂടെ സമാഹരിക്കാം എന്ന കണക്കുകൂട്ടലിലാണ് ടാക്‌സി ഫാബ്രിക്കിലെ ചിത്രകാരന്മാര്‍.
                   
SUMMARY: Get into one of these taxis and you would be forgiven for feeling like Alice after she'd gone down the rabbit hole. A bunch of designers in Mumbai are giving the interiors of local taxis a funky makeover with a project titled Taxi Fabric.