Follow KVARTHA on Google news Follow Us!
ad

കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

പ്രമുഖ കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ 8.40 മണിയോടെ ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ Bangalore, Dead, Obituary, National, Gun Attack, Kannada
ബംഗളൂരു: (www.kvartha.com 30.08.2015) പ്രമുഖ കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ 8.40 മണിയോടെ ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നു.

മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വാതിലില്‍ മുട്ടുകയും കല്‍ബുര്‍ഗി വാതില്‍ തുറന്നപ്പോള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്നട സര്‍വകലാശാല വി.സിയായി സേവനമനുഷ്ഠിച്ച കല്‍ബുര്‍ഗിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

വിഗ്രഹ ആരാധനയ്ക്കും മറ്റുമെതിരെ കല്‍ബുര്‍ഗി അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രകോപിതരായവരാകാം കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.


Keywords: Bangalore, Dead, Obituary, National, Gun Attack,  Kannada.