Follow KVARTHA on Google news Follow Us!
ad

വനിതകള്‍ക്കു മാത്രമായി വനിതാ പോലീസ് സ്‌റ്റേഷന്‍

രാജ്യം രക്ഷാബന്ധന്‍ ദിവസ് ആഘോഷിച്ചപ്പോള്‍ ഹരിയാന സര്‍ക്കാര്‍ On the eve of Raksha Bandhan, Haryana CM Manohar Lal Khattar inaugurated all-women police stations in 21 districts of the state at Mansa Devi Complex in Panchkula.
ഗുര്‍ഗോണ്‍: ( www.kvartha.com 30.08.2015) രാജ്യം രക്ഷാബന്ധന്‍ ദിവസ് ആഘോഷിച്ചപ്പോള്‍ ഹരിയാന സര്‍ക്കാര്‍ കുറച്ചുകൂടി വ്യത്യസ്തമായി രക്ഷാബന്ധന്‍ നടപ്പാക്കി. വനിതകള്‍ക്കുമാത്രമായി സംസ്ഥാനത്തെ 21 ജില്ലകളിലും വനിതാ പോലീസ് സ്‌റ്റേഷന്‍ ആരംഭിച്ചായിരുന്നു ഈ കാല്‍വെയ്പ്. പഞ്ച്കുലയിലെ മാനസദേവി കോംപ്ലക്‌സില്‍  മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറാണ്‌ ആണ് സ്‌റ്റേഷനുകളുടെ  ഉദ്ഘാടനം നിര്‍വഹിച്ചത്.

സംസ്ഥാനത്തെ ചെറിയ നഗരങ്ങളിലും ഇത്തരം പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വനിതാ പോലീസുകാര്‍ മാത്രം നിയന്ത്രിക്കുന്ന സ്‌റ്റേഷന്‍ വനിതകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍വേണ്ടി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. . 
ഗാര്‍ഹിക പീഡനം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ മറ്റു അതിക്രമങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ഇവിടെ കൈകാര്യം ചെയ്യും.

സ്ത്രീകള്‍ക്കുള്ള കൗണ്‍സിലിങ്ങും സ്റ്റേഷനില്‍ നല്‍കും. മാത്രമല്ല, സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നല്‍കുന്ന കാര്യവും പരിഗണനയിലാണെന്ന് പോലീസ്‌ കമ്മിഷണര്‍ വ്യക്തമാക്കി.

Haryana gets 21 all-women police stations on Raksha Bandhan eve.


SUMMARY: On the eve of Raksha Bandhan, Haryana CM Manohar Lal Khattar inaugurated all-women police stations in 21 districts of the state at Mansa Devi Complex in Panchkula. Addressing the function, Khattar said, "All-women police stations will instill a sense of security among women. Similar police stations will also be opened in small towns and cities of the state.

Keywords: Haryana gets 21 all-women police stations on Raksha Bandhan eve.