Follow KVARTHA on Google news Follow Us!
ad

തൃശൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊല: 3 പേര്‍ കൂടി പിടിയില്‍

കൊടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വാസുപുരത്തെ രാജന്‍, ശിവദാസന്‍ Thrishure, Kerala, Case, Accused, Arrest, Police, Investigates, BJP, CPM
തൃശൂര്‍: (www.kvartha.com 30.08.2015) കൊടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വാസുപുരത്തെ രാജന്‍, ശിവദാസന്‍, ഡെന്നീസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.

മറ്റു പ്രതികളായ വാസുപുരത്തെ ഷാന്റപ്പന്‍ എന്ന ചെരുപറമ്പില്‍ ഷാന്റോ (26), കിഴക്കേപുരക്കല്‍ വീട്ടില്‍ ജിത്തു (29) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഓണാഘോഷത്തിനിടെ നാല് മണിയോടെയാണ് അഭിലാഷ് വെട്ടേറ്റ് മരിച്ചത്.

Thrishure, Kerala, Case, Accused, Arrest, Police, Investigates, BJP, CPM.


Keywords: Thrishure, Kerala, Case, Accused, Arrest, Police, Investigates, BJP, CPM.