Follow KVARTHA on Google news Follow Us!
ad

സുഖ്മയില്‍ നിന്നും ടിഫിന്‍ ബോംബുകള്‍ കണ്ടെടുത്തു

ഛത്തീസ്ഗഡ്: (www.kvartha.com 30/05/2015) ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ നിന്നും രണ്ട് ശക്തിയേറിയ ടിഫിന്‍ ബോംബുകള്‍ കണ്ടെടുത്തു. Rajnath Singh, Narendra Modi gove, Sukma, Chathisgarh, Tiffin bomb,
ഛത്തീസ്ഗഡ്: (www.kvartha.com 30/05/2015) ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ നിന്നും രണ്ട് ശക്തിയേറിയ ടിഫിന്‍ ബോംബുകള്‍ കണ്ടെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ബോംബുകള്‍ കണ്ടെടുത്തത്.

നക്‌സലുകളുടെ ശക്തികേന്ദ്രമാണ് സുഖ്മ. ബോംബുകള്‍ സ്ഥാപിച്ചത് നക്‌സലുകളാണെന്നാണ് നിഗമനം. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും ജില്ല പോലീസും നടത്തിയ പട്രോളിംഗിനിടയിലാണ് ടിഫിന്‍ ബോംബുകള്‍ കണ്ടെത്തിയത്. സുഖ്മ ഡോര്‍ണപല്‍ റൂട്ടില്‍ നിന്നുമാണിത് ലഭിച്ചത്.

Rajnath Singh, Narendra Modi gove, Sukma, Chathisgarh, Tiffin bomb,
ഐ.ഇ.ഡി ഉപയോഗിച്ചാണ് ബോംബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോന്നിനും പത്ത് കിലോ ഭാരമുണ്ടായിരുന്നു. ഭൂമിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍.
കണ്ടെത്തിയ ഉടനെ തന്നെ ബോംബുകള്‍ നിര്‍വീര്യമാക്കി.

SUMMARY: Ahead of Home Minister Rajnath Singh's visit to Chhaittisgarh on Saturday, security forces have recovered two powerful tiffin bombs from Naxal-hit Sukma district's Dornapal region.

Keywords: Rajnath Singh, Narendra Modi gove, Sukma, Chathisgarh, Tiffin bomb,