Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ചാവേറാക്രമണം; 2 മരണം

പാകിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ Lahore, Pakistan, Police, Injured, World,
ലഹോര്‍: (www.kvartha.com 30/05/2015) പാകിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ചാവേറാക്രമണം. ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപമാണ് ചാവേറാക്രമണം നടന്നത്. സംഭവത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാലുപേര്‍ പോലീസുകാരാണ്.
Suicide blast near Qaddafi Stadium kills sub-inspector, Lahore, Pakistan, Police, Injured,

വെള്ളിയാഴ്ച  രാത്രിയാണ് ചാവേറെന്നു സംശയിക്കുന്ന ആള്‍ സ്‌റ്റേഡിയത്തിനുള്ളിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇത് കാണാനിടയായ  സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദ് ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

 20,000 ലധികം പേര്‍ സ്‌റ്റേഡിയത്തിനകത്ത് കളി കാണാന്‍ തടിച്ചുകൂടിയിരുന്നപ്പോഴാണ് സ്‌റ്റേഡിയത്ത് പുറത്ത് സ്‌ഫോടനം നടന്നത്.  സ്‌ഫോടനമുണ്ടായെങ്കിലും മത്സരം തടസ്സമില്ലാതെ നടന്നു.

Also Read: 
മന്ത്രി അനൂപ് ജേക്കബിന്റെ വഴി തടസ്സപ്പെടുത്തിയ 500 ഓളം ബി.എം.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords: Suicide blast near Qaddafi Stadium kills sub-inspector, Lahore, Pakistan, Police, Injured, World.