Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കര്‍മാര്‍ പണിതുടങ്ങി; അരുവിക്കര ഉപതെരഞ്ഞെടുപ്പിലേക്ക് ശാലുവിനെ വലിച്ചിഴക്കുന്നു

അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടി ശാലുമേനോന്റെ പേരില്‍ ഫേസ്ബുക്കില്‍ Thiruvananthapuram, Politics, Lok Sabha, Election, Social Network, Entertainment,
തിരുവനന്തപുരം: (www.kvartha.com 30/05/2015) അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടി ശാലുമേനോന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം. നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തുവന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് നടിയുടെ പേരിലിറങ്ങിയ ഫേസ്ബുക്ക് പോസ്റ്റ്.
Shalu Menon's response to controversial FB post, Thiruvananthapuram, Politics, L

തന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് രാഷ്ട്രീയ ചായ്‌വുള്ള ചില ഫേസ്ബുക്കര്‍മാര്‍ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നതെന്നും നടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തി. തന്റെ പേരില്‍ 12 വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തും സമാനമായ രീതിയില്‍ ശാലുവിനേയും സരിതാ എസ് നായരേയും ഉള്‍ക്കൊളിളിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ നടന്നിരുന്നു.

ശാലുവിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ഇതാണ്

പ്രിയ സുഹൃത്തുക്കളെ,

അരുവിക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേര് എന്റെ യാതൊരു അറിവോ സമ്മതമോ കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയ കാര്യങ്ങളില്‍ ഞാന്‍ യാതൊരു അഭിപ്രായവും ഇതുവരെ പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തില്‍ തീരെ താല്പര്യവും ഇല്ല.

ആരൊക്കെയോ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ആ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്റെ ഒറിജിനല്‍ പേജ് ഇത് മാത്രം ആണ്.https://www.facebook.com/shalumenonhere
എന്റെ വ്യക്തിപരമായ കാര്യങ്ങളും നൃത്തകലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ആണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യാറുള്ളത്.

താഴെ കൊടുത്തിരിക്കുന്ന പ്രൊഫൈല്‍, പേജ് ഇവയൊന്നും എന്റെ അറിവോ സമ്മതമോ കൂടാതെ ആരോ തുടങ്ങിയവ ആണ്. (ലിങ്കില്‍ ക്ലിക്ക് ചെയ്തു ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുക).

-ശാലു മേനോന്‍.

Also Read:
ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു
Keywords: Shalu Menon's response to controversial FB post, Thiruvananthapuram, Politics, Lok Sabha, Election, Social Network, Entertainment.