Follow KVARTHA on Google news Follow Us!
ad

ഒ.ഐ.എഫ്.സി. അംഗമായി യൂസഫലിയെ നാമനിര്‍ദേശം ചെയ്തു

രാജ്യത്ത് വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നNew Delhi, Foreigners, Investment, UAE, National,
ഡെല്‍ഹി: (www.kvartha.com 30/05/2015) രാജ്യത്ത് വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ സിലിറ്റേഷന്‍ സെറ്ററിന്റെ (ഒ.ഐ.എഫ്.സി.)ഗവേണിംഗ് കൗണ്‍സില്‍ അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.

വിദേശ ഇന്ത്യക്കാരുടെ സംരഭകത്വത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപസാഹചര്യങ്ങള്‍ പ്രചരിപ്പിക്കുക, വാണിജ്യ- ബൗദ്ധികതലങ്ങളില്‍ പ്രവാസി സമൂഹത്തെ മാതൃരാജ്യവുമായി കൂടുതല്‍ അടുപ്പിക്കുക എന്നതും 2007ല്‍ രൂപീകൃതമായ ഒ.ഐ.എഫ്.സി.യുടെ പ്രധാനലക്ഷ്യങ്ങളാണ്. മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ്, കേരളം എന്നിവയടക്കം ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങള്‍ ഒ.ഐ.എഫ്.സി.യുടെ പങ്കാളിത്ത സംസ്ഥാനങ്ങളാണ്.

കേന്ദ്രപ്രവാസികാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഗവേണിംഗ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാര്‍, പ്രവാസികാര്യമന്ത്രാലയം, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, വിവിധ പങ്കാളിത്ത സംസ്ഥാനങ്ങള്‍, ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ തുടങ്ങിയവയുടെ കുടക്കീഴിലാണ് ഒ.ഐ.എഫ്.സി ആഗോളതലത്തില്‍  പ്രവാസി സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നത്. രണ്ടു വര്‍ഷമാണ് ഗവേണിംഗ് കൗണ്‍സിലംഗങ്ങളുടെ കാലാവധി.

വിദേശകാര്യമന്ത്രി അധ്യക്ഷ്യയായ ഇന്ത്യാഡവലപ്പ്‌മെന്റ് ഫൗണ്ടേഷനിലും അംഗമായ യൂസഫലി യു.എ.ഇ.യില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാമതും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏകഇന്ത്യക്കാരനുമാണ്.
New Delhi, Foreigners, Investment, UAE, National.

Also Read: 
ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു

Keywords: New Delhi, Foreigners, Investment, UAE, National.