Follow KVARTHA on Google news Follow Us!
ad

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചു; കാറുകള്‍ക്ക് മുകളിലൂടെ വണ്ടി തലകീഴായി മറിഞ്ഞു, യുവതി അറസ്റ്റില്‍

മദ്യപിച്ച് ലക്കുകെട്ട യുവതി ഓടിച്ച കാര്‍ രണ്ടുകാറുകള്‍ക്കുമുകളിലേക്ക് തലകീഴായി മറിഞ്ഞു.Police, Injured, hospital, Treatment, Case, World,
ലണ്ടന്‍: (www.kvartha.com 30/05/2015) മദ്യപിച്ച് ലക്കുകെട്ട യുവതി ഓടിച്ച കാര്‍ രണ്ടുകാറുകള്‍ക്കുമുകളിലേക്ക് തലകീഴായി മറിഞ്ഞു. കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ 43കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രണ്‍സ്റ്റണിലെ ഒരു പബിനുമുന്നില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ യുവതിക്ക് പരിക്കേറ്റു.

മദ്യപിച്ച് ലക്കുകെട്ട യുവതി അമിതവേഗതയില്‍ മുന്നോട്ടെടുത്ത കാര്‍ റോഡരികിലെ പുല്‍ത്തകിടിയില്‍ കയറി അവിടെ പാര്‍ക്കുചെയ്തിരുന്ന കാറുകള്‍ക്ക് മുകളിലേക്ക്  തലകീഴായി മറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയവരാണ് കാറില്‍ നിന്നും യുവതിയെ  രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ചതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

London woman arrested for alcohol intoxication, Police, Injured, Hospital, Treatment, Case, World.

Also Read: 
മന്ത്രി അനൂപ് ജേക്കബിന്റെ വഴി തടസ്സപ്പെടുത്തിയ 500 ഓളം ബി.എം.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords: London woman arrested for alcohol intoxication, Police, Injured, Hospital, Treatment, Case, World.