Follow KVARTHA on Google news Follow Us!
ad

ജനസമ്പര്‍ക്കം: ഇടുക്കിക്ക് 11 പദ്ധതികളുമായി മുഖ്യമന്ത്രി; വിതരണം ചെയ്തത് 9 കോടിയിലേറെ

ഇടുക്കിയുടെ സമഗ്രവികസനത്തിന് 11 പദ്ധതികള്‍ പ്രഖ്യാപിച്ചും 14 മണിക്കൂറില്‍ ഒമ്പത് കോടിയിലേറെ ധനസഹായം നല്‍കിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ 2015 ജനസമ്പര്‍ക്ക Kerala, Idukki, Thodupuzha, Oommen Chandy, Chief Minister, Mass Contact Programme
തൊടുപുഴ: (www.kvartha.com 30/05/2015) ഇടുക്കിയുടെ സമഗ്രവികസനത്തിന് 11 പദ്ധതികള്‍ പ്രഖ്യാപിച്ചും 14 മണിക്കൂറില്‍ ഒമ്പത് കോടിയിലേറെ ധനസഹായം നല്‍കിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ 2015 ജനസമ്പര്‍ക്ക പരിപാടി. പട്ടയം മുതല്‍ കാന്‍സര്‍ ചികിത്സാ സൗകര്യം വരെയുളളതാണ് പദ്ധതികള്‍.

ഓഗസ്റ്റ് 15നകം 18,173 പേര്‍ക്ക് പട്ടയം നല്‍കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 8,673 പേര്‍ക്ക് സ്ഥലവും കൊടുക്കും. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കും.

ഇടുക്കി മെഡിക്കല്‍ കോളേജ് വികസിപ്പിക്കും. ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറാപ്പി യൂനിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കും.

ശുചിത്വ മൂന്നാര്‍ പദ്ധതി നടപ്പാക്കും. ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 23.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കും.

തൊഴില്‍ പരിശീലനം നല്‍കാന്‍ അഞ്ച് താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രത്യേക പരിചരണത്തിനും പരിപാലനത്തിലുമായി പദ്ധതി നടപ്പാക്കും. കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണിയിലെത്തുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കും. ഇത് ടെണ്ടര്‍ ചെയ്ത് ഉടന്‍ പണി തുടങ്ങും. നേര്യമംഗലം, കരിമ്പന്‍, മുരിക്കാശ്ശേരി, മൈലാടുംപാറ വഴി നെടുങ്കണ്ടത്തെത്തുന്ന റോഡ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.പി പി.ടി. തോമസ്, ജില്ലാ കലക്ടര്‍ വി. രതീശന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി. തോമസ്,വൈസ് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ഡി.സി.സി പ്രസിഡന്റ് റോയ്.കെ.പൗലോസ്, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.എം ഹാരിദ്, ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി,സില്‍ക്ക് ചെയര്‍മാന്‍ റ്റി.എം.സലിം,കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസ് പങ്കെടുത്തു. എം.പിയും എം.എല്‍.എമാരും ഉള്‍പ്പെടെയുളള എല്‍.ഡി.എഫ് നേതാക്കളാരും പരിപാടിയില്‍ പങ്കെടുത്തില്ല.  40000 അപേക്ഷകളാണ് പരിഗണിച്ചത്.



Keywords: Kerala, Idukki, Thodupuzha, Oommen Chandy, Chief Minister, Mass Contact Programme.