Follow KVARTHA on Google news Follow Us!
ad

കടയിലേക്ക് ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കോഴിക്കോട് കക്കോടിക്കടുത്തു കുമാരസ്വാമിയില്‍ കടയിലേക്ക് ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. Kozhikode, hospital, Treatment, Passengers, Kerala,
കോഴിക്കോട്: (www.kvartha.com 30/05/2015) കോഴിക്കോട് കക്കോടിക്കടുത്തു കുമാരസ്വാമിയില്‍ കടയിലേക്ക് ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരം. ശനിയാഴ്ച രാവിലെ എട്ടരമണിയോടെയായിരുന്നു അപകടം.

ചിപ്‌സ് ഉണ്ടാക്കുന്ന കടയിലേക്കു സ്വകാര്യ ബസ് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍  തമിഴ്‌നാട് സ്വദേശിയായ കടയിലെ തൊഴിലാളി മരിച്ചു. കടയുടമയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ പേരുവിരങ്ങള്‍ ലഭ്യമായിട്ടില്ല.

കുമാരസ്വാമി വില്ലേജ് ഓഫീസിനടുത്തുള്ള കാലിക്കറ്റ് ചിപ്‌സ് ഹാള്‍ എന്ന കടയിലേക്കാണു നരിക്കുനിയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന ബില്‍സാജ് എന്ന സ്വകാര്യബസ് പാഞ്ഞുകയറിയത്. അപകട സമയത്തു കടയുടമയും തൊഴിലാളിയും മാത്രമായിരുന്നു കടയില്‍ ഉണ്ടായിരുന്നത്.

നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം.  അപകടത്തില്‍  35 ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്നു ഇവിടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Kozhikode, Hospital, Treatment, Passengers, Kerala.

Also Read: 
ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു

Keywords: Kozhikode, Hospital, Treatment, Passengers, Kerala.