Follow KVARTHA on Google news Follow Us!
ad

നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനരംഗത്ത് തിരിച്ചെത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ചലച്ചിത്രനടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ വീണ്ടും Kochi, Director, Cinema, Entertainment,
കൊച്ചി: (www.kvartha.com 30/05/2015) നീണ്ട ഇടവേളയ്ക്കു ശേഷം ചലച്ചിത്രനടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ വീണ്ടും സിനിമാരംഗത്ത് സജീവമാകുന്നു. 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോന്‍ തിരിച്ചുവരുന്നത്. 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന ചിത്രത്തിലായിരുന്നു ബാലചന്ദ്ര മേനോന്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ബാലചന്ദ്ര മോനോന്റെ ആദ്യ സിനിമയുടെ നിര്‍മ്മാതാവായ രാധാകൃഷ്ണ കുറുപ്പാണ് പുതിയ സിനിമയുടെ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 'ഞാന്‍ സംവിധാനം ചെയ്യുമെന്ന' ചിത്രം ആത്മകഥാപരമാണെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. ചടങ്ങില്‍ നടന്‍ മധു മുതല്‍ പുതിയ തലമുറയില്‍പ്പെട്ട കലാകാരമാര്‍വരെ പങ്കെടുത്തിരുന്നു. ബാലചന്ദ്രമേനോന്റെ ,സിനിമയിലേക്കുള്ള തിരിച്ചുവരവ് തനിക്കും പ്രചോദനം നല്‍കുന്നുവെന്ന് മധു പറഞ്ഞു.

തങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കിത്തന്നത് മേനോന്‍ സിനിമകളായിരുന്നുവെന്ന് മണിയന്‍ പിള്ള രാജുവും വിജി തമ്പിയും പറഞ്ഞു. മോനോനെയും നടി ഷീലയെയും അനുകരിച്ച് നടി ശ്രീലതയും കയ്യടി നേടി. കെഎഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിപിഎം സംസ്ഥാനസമിതിയംഗം കെ വിജയകുമാര്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Balachandra Menon back to cinema 'Njan Samvidhanam Cheyyum', Kochi, Director, Cinema, Entertainment.

Also Read: 
മന്ത്രി അനൂപ് ജേക്കബിന്റെ വഴി തടസ്സപ്പെടുത്തിയ 500 ഓളം ബി.എം.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords: Balachandra Menon back to cinema 'Njan Samvidhanam Cheyyum', Kochi, Director, Cinema, Entertainment.