Follow KVARTHA on Google news Follow Us!
ad

വര്‍ഷങ്ങളോളം എനിക്കെന്റെ ഭാര്യയെ സ്പര്‍ശിക്കാനായില്ല; 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്കൊരു മകന്‍ പിറന്നത്: നിങ്ങള്‍ കേള്‍ക്കാനാഗ്രഹിച്ച ആ വാക്കുകളിതാ

ഹാപുര്‍: (www.kvartha.com 30/05/2015) ഞാന്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ചു. Aruna Shanbaug, Sohan Lal Sing, UP, Bharta Valmiki,
ഹാപുര്‍: (www.kvartha.com 30/05/2015) ഞാന്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ചു. പുകവലിയും മദ്യപാനവും നിര്‍ത്തി. എന്നെ ശിക്ഷിക്കുന്നതിന് മുന്‍പ് എനിക്കൊരു മകളുണ്ടായിരുന്നു. ഞാന്‍ ജയിലിലായിരിക്കുമ്പോള്‍ അവള്‍ മരിച്ചു. ഞാന്‍ തെറ്റ് ചെയ്തതുകൊണ്ടാണ് അവള്‍ മരിച്ചത്. എന്റെ മോചനത്തിന് ശേഷം വര്‍ഷങ്ങളോളം എനിക്കെന്റെ ഭാര്യ സ്പര്‍ശിക്കാന്‍ പോലുമായില്ല. ജയിലില്‍ നിന്നിറങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്കൊരു മകന്‍ പിറക്കുന്നത് സോഹന്‍ ലാല്‍ സിംഗ് എന്ന വ്യക്തിയുടേതാണീ വാക്കുകള്‍. അതെ, അയാള്‍ തന്നെ. അരുണ ഷ്വാന്‍ബാഗെന്ന നഴ്‌സിനെ നാല്പതിലേറെ വര്‍ഷത്തോളം നരകയാതന അനുഭവിക്കാന്‍ വിട്ട അതേ വ്യക്തി.

അരുണ ഷ്വാന്‍ബാഗിന്റെ മരണശേഷം ഇയാള്‍ക്ക് പിറകേയായിരുന്നു മാധ്യമങ്ങള്‍. അരുണ ദീദിക്കുണ്ടായത് തികച്ചും ആകസ്മീക ദുരന്തമായിരുന്നു. എനിക്ക് വലിയ കുറ്റബോധമുണ്ട്. അവരില്‍ നിന്നും ദൈവത്തില്‍ നിന്നും ഞാന്‍ ക്ഷമയാചിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് സോഹന്‍ ലാല്‍ സിംഗ് പറഞ്ഞു.

1973 നവംബര്‍ 27നാണ് സോഹന്‍ ലാല്‍ വിശേഷിപ്പിച്ച ആ ആകസ്മീക സംഭവമുണ്ടായത്. കിംഗ് ഏഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അരുണയെ അവിടുത്തെ വാര്‍ഡ് ബോയ് ആയ സോഹന്‍ ലാല്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന ശ്രമത്തിനിടയില്‍ അരുണയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞ നായ തുടല്‍ അവളെ ഒന്നുമറിയാത്ത നിലയിലെത്തിച്ചു. 42 വര്‍ഷങ്ങള്‍ അവള്‍ ജീവിതമെന്തെന്നറിയാതെ ആശുപത്രി കിടക്കയില്‍ കഴിഞ്ഞു. ഈ മേയ് 18നാണ് ന്യൂമോണിയ ബാധിതയായി അരുണ ഈ ലോകത്തോട് വിട പറഞ്ഞത്.

പൂനെയിലെ ഏര്‍വാഡ ജയിലില്‍ 7 വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചു. പിന്നീടിയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു.

പടിഞ്ഞാറന്‍ യുപിയിലെ പര്‍പയിലുള്ള ഭാര്യാ വീട്ടിലാണിപ്പോള്‍ സോഹന്‍ലാല്‍ താമസിക്കുന്നത്. എന്നും 25 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണിയാള്‍ ജോലിക്ക് പോകുന്നത്. കഴുത്തിലൊരു രുദ്രാക്ഷം. പോക്കറ്റില്‍ കരുതിയ പഴ്‌സില്‍ ഗുരുവിന്റെ ചിത്രം. തനിക്ക് 66 വയസാണെന്ന് സോഹന്‍ ലാല്‍ പറയുന്നു. എന്നാല്‍ മകന്റെ കണക്കില്‍ പിതാവിന്റെ പ്രായം 72 ആണ്.

അരുണയുടെ മരണവാര്‍ത്ത ഒരാഴ്ച മുന്‍പാണ് താന്‍ അറിഞ്ഞതെന്ന് സോഹന്‍ ലാല്‍ പറയുന്നു. സകല്‍ ദിനപത്രത്തിലെ ഒരു റിപോര്‍ട്ടര്‍ തേടിയെത്തിയപ്പോഴാണ് അയാള്‍ ആ വാര്‍ത്തയറിഞ്ഞത്. രണ്ട് മുറികളുള്ള വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഒരാഴ്ചയായി ആ ഗ്രാമത്തില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല.

25 കിമീ സൈക്കിള്‍ ചവിട്ടി ജോലിക്ക് പോകുന്നതിനിടയില്‍ പത്രം വായിക്കാന്‍ സമയമെവിടെ. രാവിലെ 6 മണിക്ക് വീട്ടില്‍ നിന്നുമിറങ്ങിയാല്‍ രാത്രി 8 മണിക്കാണ് മടങ്ങിയെത്തുന്നത്. 261 രൂപയാണ് ഒരു ദിവസത്തെ കൂലി. ഭാര്യയ്ക്കും 3 മക്കള്‍ക്കും ഒപ്പമാണ് താമസം. രണ്ട് ആണ്മക്കളാണ് സോഹന്‍ ലാലിന്. 3 പേരക്കുട്ടികളും ഇദ്ദേഹത്തിനുണ്ട്.

SUMMARY: For 42 years, says Sohan Lal Singh, son of Bharta Valmiki, life has been a penance. “I gave up non-vegetarian food, bad habits like smoking bidis and drinking. I had a daughter before I was sentenced, and she died while I was in jail. She died because I made a mistake. For many years after my release, I didn’t touch my wife. A son was born 14 years after I left jail.” -

Keywords: Aruna Shanbaug, Sohan Lal Sing, UP, Bharta Valmiki,