Follow KVARTHA on Google news Follow Us!
ad

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അദാനിക്ക് നല്‍കരുതെന്ന് എം.എ ബേബി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. CPIM Polit Bureau member M.A Baby has urged the state government to not to hand over the vizhinjam contract to Adani group.
കൊച്ചി: (www.kvartha.com 29/04/2015) വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്.

സംസ്ഥാനത്തിന്‍റെ ഇത്രയും വലിയ ഒരു വികസന പ്രവര്‍ത്തനത്തിന്‍റെ കരാര്‍ അദാനി ഗ്രൂപ്പ് പോലുള്ള ഒരു കുത്തക കമ്പനിയുടെ കാല്‍ക്കീഴില്‍ വച്ചു കൊടുക്കരുതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബേബി അഭിപ്രായപ്പെട്ടത്.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടപ്പിലാക്കിയത് പോലെ പൊതു-സ്വകാര്യ കമ്പനികളുടെ സംയുക്ത സഹകരണത്തോടെയുള്ള വികസന പ്രവര്‍ത്തനമാണ് ഉചിതമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
“കരാറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അദാനി ഗ്രൂപ്പ് മറ്റ് പല സ്വാര്‍ത്ഥ താല്‍പര്യവും ഉള്ളില്‍ വച്ച് കൊണ്ടാണ് കരാര്‍ ഏറ്റെടുക്കാന്‍ തായ്യാറായതെന്നു എനിക്ക് സംശയം ഉണ്ട്. പദ്ധതിക്ക് വേണ്ടി കൂടുതല്‍ ഭൂമി അനുവദിക്കണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്”, ബേബി പറഞ്ഞു.

ഗൗതം അദാനിയുടെ കമ്പനികള്‍ എപ്പോഴും വിവാദങ്ങളുടെ പുറകെയാണ്. മോഡി അധികാരത്തില്‍ വന്നതിനു ശേഷം ആരെയും അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് അദാനിക്ക് ഉണ്ടായത്. അദ്ദേഹം അഭിപ്രായപ്പെട്ടു.


SUMMARY: CPIM Polit Bureau member M.A Baby has urged the state government to not to hand over the vizhinjam contract to Adani group. He suggested a public-private participation in the vizhinjam project.

Keywords: M.A Baby, CPIM, Adani, Kerala, Government, Tender, Vizhinjam project.