Follow KVARTHA on Google news Follow Us!
ad

ഞാനുമായി പ്രണയത്തിലുള്ള മദ്യ മുതലാളി ഉടന്‍ എന്റെ മുന്നില്‍ ഹാജരാകണം: സിന്ധു ജോയ്

തന്നെക്കുറിച്ച് പ്രചരിയ്ക്കുന്ന പ്രണയ വാര്‍ത്തയ്‌ക്കെതിരെ സിന്ധു ജോയി രംഗത്ത്. താന്‍ ഏതോKochi, Media, Facebook, Poster, Report, Kerala,
കൊച്ചി: (www.kvartha.com 29/04/2015) തന്നെക്കുറിച്ച് പ്രചരിയ്ക്കുന്ന പ്രണയ വാര്‍ത്തയ്‌ക്കെതിരെ സിന്ധു ജോയി രംഗത്ത്. താന്‍ ഏതോ മദ്യമുതലാളിയുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം നടക്കും എന്നുള്ള രീതിയിലായിരുന്നു പ്രചരണം. ഇതിനെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിന്ധു ജോയ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന്റെ പേരിലാണ്  ഇപ്പോള്‍ നടക്കുന്ന പ്രചരണം. പണ്ടും ഇതുപോലെയുള്ള പ്രചരണം തനിക്കെതിരെ ഉയര്‍ന്നിരുന്നു. ഒരു റബ്ബര്‍ മുതലാളിയുമായി ചേര്‍ത്തായിരുന്നു കഥ , ഇന്ന് വരെ എനിക്ക് ആ റബ്ബര്‍ മുതലാളി ആരാണെന്നു കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല .എനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ്  എന്നെയും മുതലാളിമാരെയും മാത്രം ചേര്‍ത്ത്  ആളുകള്‍ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നു എന്നത്.

എനിക്കെന്താ ഏതെങ്കിലും തൊഴിലാളിയെ വിവാഹം കഴിക്കാന്‍ പാടില്ലേ ?എന്തിനാണ് ഇങ്ങനെ കഥകള്‍ ഉണ്ടാക്കി കഷ്ടപ്പെടുന്നത്. ഞാന്‍ ആരെ വിവാഹം കഴിക്കുന്നു എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്ക് തരൂ എന്നും സിന്ധു പറയുന്നു.

കഥകള്‍ ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക് ... നിങ്ങള്‍ ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നും സിന്ധു ചോദിക്കുന്നു. ഇനിയിപ്പോ ഏതേലും ഒരു മുതലാളിക്ക് എന്നോട് ഒരിത് തോന്നിയാല്‍ തന്നെ ഇതൊക്കെ കേട്ട് അങ്ങ് ഓടിപോയാലോ .. എന്നും സിന്ധു ചോദിക്കുന്നു. ആ മദ്യ മുതലാളിയെ ഉടന്‍ എന്റെ മുന്നില്‍ റിപോര്‍ട്ട് ചെയ്യണമെന്നും സിന്ധു ആവശ്യപ്പെടുന്നു.
Sindhu Joy reacted against marriage gossips on her Facebook , Kochi, Media, Facebook, Poster, Report, Kerala.

Also Read: 
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും

Keywords: Sindhu Joy reacted against marriage gossips on her Facebook , Kochi, Media, Facebook, Poster, Report, Kerala.