Follow KVARTHA on Google news Follow Us!
ad

ആ ഏറില്‍ എന്തോ പന്തികേട് ; സുനില്‍ നരേയ്‌നെ ഐ പി എല്‍ വിലക്കി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ നരേയ്‌ന് ഐ പി എല്ലില്‍ Kolkata, Criticism, Report, Cricket, Sports,
കൊല്‍ക്കത്ത: (www.kvartha.com 29/04/2015) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ നരേയ്‌ന് ഐ പി എല്ലില്‍ വിലക്ക്. സുനില്‍ നരേയ്‌ന്റെ പന്തേറില്‍ എന്തോ പന്തികേടുണ്ടെന്നാണ് ആക്ഷേപം. ഓഫ് സ്പിന്‍ എറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈമടക്കുന്നു എന്ന അമ്പയറിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് വിലക്ക്. വിലക്കിനെ തുടര്‍ന്ന് ഐ പി എല്ലില്‍ നരേയ്‌ന് ഓഫ് സ്പിന്‍ എറിയാന്‍ ഇനി സാധിക്കില്ല.

അതേസമയം കാരം ബോള്‍, സ്‌ട്രെയ്റ്റ് ബോള്‍ തുടങ്ങിയ പന്തുകള്‍ എറിയുന്നതില്‍ വിലക്കില്ല. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. നരേയ്ന്‍ ഓഫ് സ്പിന്‍ എറിഞ്ഞാല്‍ 24. 2 പ്രകാരം അമ്പയര്‍മാര്‍ നോബോള്‍ പറയുമെന്നും താക്കൂര്‍ പറഞ്ഞു. നേരത്തെ ഐ പി എല്‍ മത്സരത്തിനിടെ ഫീല്‍ഡ് അമ്പയര്‍മാരായ വിനീത് കുല്‍ക്കര്‍ണി, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത് എന്നിവര്‍ നരേയ്‌നെതിരെ പരാതിപ്പെട്ടിരുന്നു. ബൗളിംഗ് ആക്ഷന്‍ സംശയകരമായതോടെ കൊല്‍ക്കത്ത നരേയ്‌നെ ബൗളിംഗ് ആക്രമണത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതായും റിപോര്‍ട്ടുണ്ട്.

KKR's Sunil Narine banned from bowling off-spin in IPL 2015, Kolkata, Criticism, Report, Cricket, Sports.
അതേസമയം ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ  നടന്ന മത്സരത്തില്‍ നരേയ്ന്‍ കളിച്ചിരുന്നില്ല. പകരമെത്തിയ ബ്രാഡ് ഹോഗ് നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബൗളിംഗ് ആക്ഷന്‍ മാറ്റിയ നരേയ്‌ന് തന്റെ പഴയ ഫോം തുടരാന്‍ കഴിഞ്ഞിരുന്നില്ല. ബൗളിംഗ് ആക്ഷനിലെ പ്രശ്‌നം കാരണം ലോകകപ്പ് മത്സരങ്ങളിലും കളിക്കാന്‍ നരേയ്‌ന് കഴിഞ്ഞിരുന്നില്ല.

ഐ പി എല്ലിന് തൊട്ടുമുമ്പാണ് ഐ സി സിയുടെ ടെസ്റ്റ് വിജയിച്ച് വീണ്ടും കളിക്കളത്തില്‍ എത്തിയത്. 2014 ലെ ചാമ്പ്യന്‍സ് ലീഗിലാണ് നരേയ്‌നെ ആദ്യമായി നോ ബോള്‍ വിളിച്ചത്. ചാമ്പ്യന്‍സ് ലീഗ് പാതിവഴിയില്‍ നില്‍ക്കുന്നതിനിടെ  നരേയ്‌ന് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും നരേയ്‌ന് കളിക്കാനായില്ല.

Also Read:
115 പവന്‍ കവര്‍ച്ച; വീട്ടു ജോലിക്കാരിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം
Keywords: KKR's Sunil Narine banned from bowling off-spin in IPL 2015, Kolkata, Criticism, Report, Cricket, Sports.